Quantcast

കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു; സ്ക്രീനിംഗ് കമ്മറ്റി നാളെ വീണ്ടും ചേരും

MediaOne Logo

admin

  • Published:

    24 Jun 2017 9:53 AM GMT

കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു; സ്ക്രീനിംഗ് കമ്മറ്റി നാളെ വീണ്ടും ചേരും
X

കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു; സ്ക്രീനിംഗ് കമ്മറ്റി നാളെ വീണ്ടും ചേരും

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള കോണ്‍ഗ്രസിന്റെ സ്ക്രീനിംഗ് കമ്മറ്റി യോഗത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ല.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള കോണ്‍ഗ്രസിന്റെ സ്ക്രീനിംഗ് കമ്മറ്റി യോഗത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ല. 31ന് വീണ്ടും സ്ക്രീനിംഗ് കമ്മറ്റി യോഗം ചേരുമെന്ന് കെപിസിസി പ്രസിഡണ്ട് വി എം സുധീരന്‍ അറിയിച്ചു. ഇതുവരെയുള്ള ചര്‍ച്ചകളില്‍ 49 സീറ്റുകളില്‍ ധാരണയായി. കെ സി ജോസഫിനും അടൂര്‍ പ്രകാശിനും കെ ബാബുവിനും ബെന്നി ബെനാനും സീറ്റ് നല്‍കുന്നതിനെതിരെ വി എം സുധീരന്‍ നിലപാടെടുത്തു. അതൃപ്തിയെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ക്രീനിംഗ് കമ്മറ്റി പൂര്‍ത്തിയാകും മുന്‍പേ മടങ്ങി.

ഇന്നലെയും ഇന്നുമായി നടന്ന സ്ക്രീനിംഗ് കമ്മറ്റി ചര്‍ച്ചകള്‍ പൂര്‍ത്തിയായപ്പോള്‍ 49 സീറ്റുകളിലാണ് ധാരണയായത്. ഇതില്‍ 31 സീറ്റുകളില്‍ സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കാന്‍ തീരുമാനമായി. അതേസമയം ഏഴ് സിറ്റിംഗ് സീറ്റുകളിലടക്കം 15 സീറ്റുകളില്‍ തര്‍ക്കം തുടരുന്നു. കോന്നിയില്‍ അടൂര്‍ പ്രകാശ്, ഇരിക്കൂറില്‍ കെ സി ജോസഫ്, തൃപ്പൂണിത്തറയില്‍ കെ ബാബു, തൃക്കാക്കരയില്‍ ബെന്നി ബെഹനാന്‍ എന്നിവര്‍ക്ക് വീണ്ടും സീറ്റ് നല്‍കുന്നതിനെതിരെ സുധീരന്‍ ശക്തമായി വാദിച്ചു. ഇവിടെ ബദല്‍ സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദേശിക്കുകയും ചെയ്തു.

പാറശാലയില്‍ എ ടി ജോര്‍ജ്ജിനെതിരെയും നിലമ്പൂരില്‍ ആര്യാടന്‍ ഷൌക്കത്തിന് സീറ്റ് നല്‍കുന്നതിനെതിരെയും സുധീരന്‍ നിലപാട് സ്വീകരിച്ചു. ഈ സീറ്റുകളുടെ കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. സുധീരന്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്ക്രീനിംഗ് കമ്മറ്റിയില്‍ നിന്ന് നേരത്തെ മടങ്ങി. കേരള ഹൌസില്‍ എ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ചേരുന്നതിന് മുന്‍പ് 31ന് ഒരിക്കല്‍ കൂടി സ്ക്രീനിംഗ് കമ്മറ്റി യോഗം ചേരുമെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ അറിയിച്ചു.

ഉദുമയില്‍ കെ സുധാകരന്‍, മലമ്പുഴയില്‍ വി എസ് ജോയ്, അങ്കമാലി റോജി ജോണ്‍, കുണ്ടറയില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍, കായംകുളത്ത് എം ലിജു, മണലൂരില്‍ അബ്ദുറഹ്മാന്‍ കുട്ടി, ചാലക്കുടിയില്‍ ടി യു രാധാകൃഷ്ണന്‍, കൊടുങ്ങല്ലൂര്‍ കെ പി ധനപാലന്‍, പേരാവൂരില്‍ സണ്ണി ജോസഫ് തുടങ്ങിയവരുടെ പേരുകളില്‍ ധാരണയായതായാണ് വിവരം.

TAGS :

Next Story