ലോക്കോ പൈലറ്റുമാരുടെ നിയമനത്തില്‍ കൃത്യവിലോപം
ലോക്കോ പൈലറ്റുമാരുടെ നിയമനത്തില്‍ കൃത്യവിലോപം
തുടര്‍ച്ചയായി രാത്രി ഡ്യൂട്ടികള്‍ നിര്‍ണയിക്കുന്നതിനും ഒഴിവുകള്‍ നികത്താത്തതിനുമെതിരെ ലോക്കോപൈലറ്റുമാര്‍ സമരമാരംഭിച്ചു.
ലോക്കോ പൈലറ്റുമാരുടെ നിയമനത്തിലും തൊഴില്‍സമയം നിര്‍ണയിക്കുന്നതിലും റെയില്‍വെയുടെ കൃത്യവിലോപം. തുടര്‍ച്ചയായി രാത്രി ഡ്യൂട്ടികള്‍ നിര്‍ണയിക്കുന്നതിനും ഒഴിവുകള്‍ നികത്താത്തതിനുമെതിരെ ലോക്കോപൈലറ്റുമാര്‍ സമരമാരംഭിച്ചു.
റെയില്‍വെയുടെ പാലക്കാട് ഡിവിഷനില്‍ മാത്രം ലോക്കോ പൈലറ്റുമാരുടെ പതിനെട്ടു ശതമാനം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇന്ത്യയിലെമ്പാടും ലോക്കോ പൈലറ്റുമാരുടെ 16446 തസ്തികകളും ഗാര്‍ഡുമാരുടെ 10626 തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. ഇതോടെ, ഇവരുടെ ജോലിഭാരവും വര്‍ധിച്ചു. ഇതു കൂടാതെയാണ് തുടര്‍ച്ചയായി രാത്രി ഡ്യൂട്ടികള്‍ ഇവര്‍ക്ക് നല്‍കുന്നത്. ഇത് ഇവരുടെ ജോലിഭാരം വര്‍ധിപ്പിക്കുക മാത്രമല്ല, റെയില്‍ യാത്രയുടെ സുരക്ഷയെയും ബാധിക്കുകയാണ്. വേനല്‍ക്കാലത്ത്, ഉരുകിയൊലിക്കുന്ന ചൂടില്‍ ജോലി ചെയ്യുന്ന ലോക്കോ പൈലറ്റുമാരുടെ റണ്ണിങ് റൂം എയര്‍കണ്ടീഷന്‍ ചെയ്യണമെന്ന റെയില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശവും റെയില്‍വെ അവഗണിക്കുന്നു.
Adjust Story Font
16