Quantcast

മെത്രാന്‍ കായലില്‍ കൃഷിയിറക്കും

MediaOne Logo

Alwyn K Jose

  • Published:

    24 Jun 2017 2:52 AM GMT

മെത്രാന്‍ കായലില്‍ കൃഷിയിറക്കും
X

മെത്രാന്‍ കായലില്‍ കൃഷിയിറക്കും

മെത്രാന്‍ കായലില്‍ നവംബര്‍ 20നകം കൃഷിയിറക്കാന്‍ മന്ത്രിസഭാ തീരുമാനം.

മെത്രാന്‍ കായലില്‍ നവംബര്‍ 20നകം കൃഷിയിറക്കാന്‍ മന്ത്രിസഭാ തീരുമാനം. 28 വര്‍ഷമായി കൃഷി മുടങ്ങിക്കിടക്കുന്ന ആലപ്പുഴ റാണി കായലിലും കൃഷിയിറക്കും. ആറന്മുളയിലെ 50 ഹെക്‌ടറില്‍ കൂടി കൃഷിയിറക്കാന്‍ പറ്റുമോയെന്ന് സാധ്യതാപഠനം നടത്തും. ആറന്മുളയെ പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യാപിച്ച തീരുമാനം പിന്‍വലിക്കണമെന്ന് കൃഷിവകുപ്പ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് പുതിയ വിജ്ഞാപനമിറക്കണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയത് വലിയ വിവാദം ആയിരുന്നു. തുടര്‍ന്ന് പ്രതിഷേധം രൂക്ഷമായതോടെയാണ് അനുമതി റദ്ദാക്കിയത്. കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ അടുത്തിടെ മെത്രാന്‍ കായല്‍ സന്ദര്‍ശിച്ച ശേഷം ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

TAGS :

Next Story