Quantcast

കേരള വികസനത്തില്‍ പ്രധാന പങ്ക് വഹിച്ചത് അച്യുതമേനോന്‍ സര്‍ക്കാര്‍

MediaOne Logo

Khasida

  • Published:

    25 Jun 2017 3:23 AM GMT

കേരള വികസനത്തില്‍ പ്രധാന പങ്ക് വഹിച്ചത് അച്യുതമേനോന്‍ സര്‍ക്കാര്‍
X

കേരള വികസനത്തില്‍ പ്രധാന പങ്ക് വഹിച്ചത് അച്യുതമേനോന്‍ സര്‍ക്കാര്‍

പൊതു മേഖലക്കും പഠന ഗവേഷണ സ്ഥാപനങ്ങള്‍ക്കും ഊന്നല്‍ നല്‍കി.

കേരളത്തിന്റെ വികസനത്തില്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ച മന്ത്രിസഭയാണ് 1970ലെ സി അച്യുത മേനോന്‍ മന്ത്രിസഭ. സംസ്ഥാനത്തിന്റെ യശസുയര്‍ത്തിയ നിരവധി സ്ഥാപനങ്ങള്‍ ഇക്കാലത്താണ് സ്ഥാപിക്കപ്പെട്ടത്. കേരള മോഡല്‍ എന്ന അംഗീകാരം നേടിയെടുക്കുന്നതില്‍ സിപിഐയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മുന്നണി ഭരണത്തിന് കഴിഞ്ഞു.

കോണ്‍ഗ്രസും സിപിഐയും അടങ്ങുന്ന ഐക്യകക്ഷിയുടെ നേതാവായാണ് അച്യുതമേനോന്‍ 1970ല്‍ മുഖ്യമന്ത്രിയായത്. അടിയന്തരാവസ്ഥയിലെ പൊലീസ് വേട്ടയും കസ്റ്റഡി മരണങ്ങളും സര്‍ക്കാരിന്റെ അവസാന കാലത്തെ കുപ്രസിദ്ധമാക്കി. എന്നാല്‍ കേരളത്തിന്റെ വികസനത്തില്‍ സുപ്രധാനമായ നടപടികളെടുക്കാന്‍ ഈ മന്ത്രിസഭക്ക് കഴിഞ്ഞു. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആ മന്ത്രിസഭ ആസൂത്രണം ചെയ്തു. 1958ല്‍ ഭൂപരിഷ്കരണ ബില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും പൂര്‍ണമായി പ്രാബല്യത്തില്‍ വരുത്തിയത് അച്യുതമേനോന്റെ സര്‍ക്കാരായിരുന്നു. പൊതു മേഖലക്കും പഠന ഗവേഷണ സ്ഥാപനങ്ങള്‍ക്കും ഊന്നല്‍ നല്‍കി.

കെല്‍ട്രോണ്‍, സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് സ്റ്റഡീസ്, ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍, ഫോറസ്റ്റ് റിസേര്‍‌ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് തുടങ്ങിയവ ആ ഭരണത്തിന്‍റെ സംഭാവനയാണ്. കേരള കാര്‍ഷിക സര്‍വകലാശാലയും ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും തുടങ്ങിയത് ഇക്കാലത്തായിരുന്നു. ടൈറ്റാനിയം വ്യവസായം പൊതു മേഖലയില്‍ തുടങ്ങാനും തീരുമാനിച്ചു. ഭാവി മുന്നില്‍ കണ്ടുള്ള നാല്‍പ്പതോളം സ്ഥാപനങ്ങളാണ് അച്യുതമേനോന്‍ തുടങ്ങിവെച്ചത്.

വികസിത രാജ്യങ്ങളെ പോലെ വാണിജ്യ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതു മേഖലയില്‍ തുടങ്ങാന്‍ അന്ന് കഴിഞ്ഞു. കേരള മാതൃക എന്ന പേര് ഉണ്ടാക്കിയെടുക്കുന്നതിന് അച്യുതമേനോന്‍ സര്‍ക്കാര്‍ വഹിച്ച പങ്ക് വലുതാണ്.

TAGS :

Next Story