Quantcast

നടിക്കെതിരായ അതിക്രമം രാഷ്ട്രീയമായി ഉപയോഗിക്കരുത്: കോടിയേരി

MediaOne Logo

Sithara

  • Published:

    25 Jun 2017 2:07 AM GMT

നടിക്കെതിരായ അതിക്രമം രാഷ്ട്രീയമായി ഉപയോഗിക്കരുത്: കോടിയേരി
X

നടിക്കെതിരായ അതിക്രമം രാഷ്ട്രീയമായി ഉപയോഗിക്കരുത്: കോടിയേരി

കൊട്ടേഷൻ കൊടുത്തവനും ഏറ്റെടുത്തവനും ജയിലിൽ കിടക്കുമെന്നും കോടിയേരി...

നടിക്കെതിരായ അതിക്രമം രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊട്ടേഷൻ കൊടുത്തവനും ഏറ്റെടുത്തവനും ജയിലിൽ കിടക്കുമെന്നും കോടിയേരി പറഞ്ഞു. എറണാകുളത്ത് നടന്ന ഡിവൈഎഫ്ഐ ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേസന്വേഷണം വഴി തെറ്റിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുകയാണ്.പ്രതികളിലൊരാളായ വിജേഷ് ആര്‍എസ്എസുകാരനാണ്. സിപിഎമ്മുകാരനാണെന്ന പ്രചാരണം തെറ്റാണ്. രാഷ്ട്രീയ നിറം കൊടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

സിദ്ധാര്‍ഥിനെ സംശയിക്കുന്നത് ദുഃഖമുണ്ടാക്കുന്നുവെന്നും മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ജനങ്ങളുടെ മുന്നിലിട്ട് ചാട്ടവാറുകൊണ്ട് അടിക്കുമെന്നും കെപിഎസി ലളിത പറഞ്ഞു. സിദ്ധാര്‍ഥ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും മാധ്യമങ്ങള്‍ സൂപ്പര്‍ പൊലീസാവേണ്ടെന്നും സംവിധായകന്‍ കമല്‍ പ്രതികരിച്ചു. ജനകീയ സദസ്സില്‍ സിനിമാ രാഷ്ട്രീയ മേഖലകളിലുള്ള പ്രമുഖര്‍ പങ്കെടുത്തു.

TAGS :

Next Story