മദ്യനയം: സിപിഎം കേന്ദ്രനേതൃത്വത്തെ പരോക്ഷമായി തള്ളി സംസ്ഥാന നേതൃത്വം
മദ്യനയം: സിപിഎം കേന്ദ്രനേതൃത്വത്തെ പരോക്ഷമായി തള്ളി സംസ്ഥാന നേതൃത്വം
പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയെങ്കിലും അത് ഉറപ്പിച്ചുപറയാന്‍ പിണറായി ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വം തയ്യാറായില്ല
മദ്യനയത്തില്‍ കേന്ദ്രനേതൃത്വത്തെ പരോക്ഷമായി തള്ളി സിപിഎം സംസ്ഥാന നേതൃത്വം. പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയെങ്കിലും അത് ഉറപ്പിച്ചുപറയാന്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല.
മദ്യനിരോധത്തെ എതിര്‍ക്കുന്ന എല്‍ഡിഎഫ് നിലപാട് മദ്യമുതലാളിമാരെ സഹായിക്കാനാണെന്ന് ആരോപിച്ച് യുഡിഎഫ് പ്രചാരണം ശക്തമാക്കിയപ്പോഴാണ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയത്. എന്നാല്‍ മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന് ആവര്‍ത്തിക്കുമ്പോഴും പൂട്ടിയ ബാറുകളുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കുന്നില്ല. യെച്ചൂരി പറഞ്ഞത് തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യുമെന്നാണ് പിണറായി വിജയന്റെ നിലപാട്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ എല്‍ഡിഎഫ് പ്രകടന പത്രികയിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല. യെച്ചൂരിയുടെ പ്രതികരണം കേരളത്തിലെ സാഹചര്യം മനസ്സിലാക്കിയില്ലെന്നാണ് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞത്. മദ്യനയത്തില്‍ കേന്ദ്ര നേതൃത്വത്തെ തള്ളുന്നതാണ് നിലവില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
Adjust Story Font
16