മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാവില്ലെന്ന് സര്‍ക്കാര്‍
തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം കൈമാറാനാവില്ലെന്ന് ഹൈക്കോടതി പ്രഖ്യാപിക്കണമെന്ന് എ ജി
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം പരസ്യപ്പെടുത്താനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.നടപ്പില്‍ വരുത്തിയതിന് ശേഷം മാത്രമേ മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തേണ്ടതുള്ളൂ എന്ന് പ്രഖ്യാപിക്കണമെനന്നാണ് ഹരജിയിലെ ആവശ്യം.ഹരജിയുടെ അടിസ്ഥാനത്തില്‍ മുഖ്യവിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
മന്ത്രി സഭാ യോഗ തീരുമാനങ്ങള്‍ ആദ്യ പത്ത് ദിവസത്തിനകം തന്നെ പരസ്യപ്പെടുത്തണമെന്ന് കാണിച്ച് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍റ് എം പോളിന്‍റെ ഉത്തരവുണ്ടായിരുന്നു.ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കിയ ശേഷം മാത്രമേ നടപ്പാക്കാനാവൂ എന്ന് സര്‍ക്കാര്‍ അറിയിച്ചു.പത്ത് ദിവസത്തിനം വെബസൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ പ്രായോഗിക തടസ്സമുണ്ട്.മാത്രമല്ല രഹസ്യസ്വഭാവമുള്ള വകുപ്പുകളുടെ ഉത്തരവുകള്‍ ഇത്തരത്തില്‍ പുറത്തുവിടാനാവില്ലെന്നും ഹരജിയിലുണ്ട്.ഹരജിയുടെ അടിസ്ഥാനത്തില്‍ മുഖ്യവിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ഹരജി പിന്നീട് പരിഗണിക്കും.
Adjust Story Font
16