Quantcast

ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ വിതരണ മേഖലയില്‍ വസന്തവുമായി മലയില്‍ ഗ്രൂപ്പ്

MediaOne Logo

admin

  • Published:

    30 Jun 2017 3:50 PM GMT

ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ വിതരണ മേഖലയില്‍ വസന്തവുമായി മലയില്‍ ഗ്രൂപ്പ്
X

ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ വിതരണ മേഖലയില്‍ വസന്തവുമായി മലയില്‍ ഗ്രൂപ്പ്

ഭക്ഷ്യോല്‍പ്പന്ന നിർമാണ വിതരണ മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തം ഇടം കണ്ടെത്തിയവരാണ് മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന മലയില്‍ ഗ്രൂപ്പ്.

ഭക്ഷ്യോല്‍പ്പന്ന നിർമാണ വിതരണ മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തം ഇടം കണ്ടെത്തിയവരാണ് മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന മലയില്‍ ഗ്രൂപ്പ്.

ഭക്ഷ്യോല്‍പ്പന്ന ഉത്പാദന മേഖലയില്‍ നടപ്പാക്കിയ വൈവിധ്യവത്കരണമാണ് മലയില്‍ ഗ്രൂപ്പിന്റെ വളര്‍ച്ചക്ക് പിന്നില്‍. ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന മലയില്‍ ഗ്രൂപ്പിനെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് മീഡിയവണ്‍ ഗോ കേരള. അലക്കുസോപ്പ് വിതരണക്കാരനായി ഇരുപത് വർഷം മുമ്പാണ് മലയില്‍ ഗ്രൂപ്പ് എംഡി മുഹമ്മദ് ഗദ്ദാഫിയുടെ തുടക്കം. പിന്നീട് കറിപൌഡറുകളുടെ വിതരണക്കാരനായി. ഈ അനുഭവങ്ങളുടെ കരുത്തില്‍ കറിപൌഡറും അരിപ്പൊടിയുമുണ്ടാക്കി വില്‍പ്പന തുടങ്ങി. മുടക്കുമുതല്‍ വെറും അയ്യായിരം രൂപ. ഇന്ന് നൂറു കോടി രൂപ വാർഷിക വിറ്റുവരവുള്ള സംരംഭമായി അത് വളർന്നു. മുളകുപൊടി, മല്ലിപ്പൊടി, വിവിധയിനം കറിപൌഡറുകള്‍, പയറുവർഗങ്ങള്‍, അരിപ്പൊടികള്‍ എന്നിങ്ങനെ ഉല്‍പ്പന്നങ്ങളുടെ നീണ്ട നിര.

മലപ്പുറത്ത് ഇരുപത്തിനാല്‍ ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് മലയില്‍ ഫുഡ്പാർക്കും ഫുഡ്സിറ്റിയും. മികച്ച നിലവാരത്തിലുള്ള ഭക്ഷ്യസംസ്കരണ യൂണിറ്റുകളും പാക്കിങ് സംവിധാനങ്ങളുമാണ് ഇവിടെയുള്ളത്. ലക്ഷദ്വീപില്‍ ഉല്‍പ്പാദിപ്പിക്കുന്ന കോക്കനട്ട് പൌഡർ, വെർജിന് വെളിച്ചെണ്ണ, ട്യൂണ മത്സ്യം എന്നിവയാണ് വിപണിയിലെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍. കേരളത്തില്‍ തന്നെ ‌കൃഷിചെയ്ത് അസംസ്കൃതവസ്തുക്കള്‍ ലഭ്യമാക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്.

TAGS :

Next Story