Quantcast

ജിഷയുടെ കൊലപാതകം: ഇതര സംസ്ഥാന തൊഴിലാളികളുടെ ദേഹ പരിശോധന നടത്തുന്നു

MediaOne Logo

admin

  • Published:

    2 July 2017 2:42 AM GMT

ജിഷയുടെ കൊലപാതകം: ഇതര സംസ്ഥാന തൊഴിലാളികളുടെ ദേഹ പരിശോധന  നടത്തുന്നു
X

ജിഷയുടെ കൊലപാതകം: ഇതര സംസ്ഥാന തൊഴിലാളികളുടെ ദേഹ പരിശോധന നടത്തുന്നു

അതേസമയം ജിഷയുടെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചു. ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ ഇതര സംസ്ഥാനക്കാരനാകാമെന്ന സംശയം അന്വേഷണസംഘം തള്ളി കളഞ്ഞിട്ടില്ല.

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇതര സംസ്ഥാന തൊഴിലാളികളുടെ ദേഹപരിശോധന നടത്തുന്നു. സംശയമുള്ളവരുടേയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടേയുമാണ് ദേഹപരിശോധന നടത്തുന്നത്.

അതേസമയം ജിഷയുടെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചു. ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ ഇതര സംസ്ഥാനക്കാരനാകാമെന്ന സംശയം അന്വേഷണസംഘം തള്ളി കളഞ്ഞിട്ടില്ല. കൂടാതെ കസ്റ്റഡിയില്‍ എടുത്ത അയല്‍വാസികളടക്കമുള്ളവരുടെ ഡി.എന്‍.എ പരിശോധന ഫലം പ്രതിയുടേതുമായി യോജിക്കാതെ വന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രദേശത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ ദേഹ പരിശോധ നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. സംശയമുള്ളവരെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരേയുമാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ജിഷയുടെ വീടിന് സമീപത്തുള്ള ലൂക്ക് മെമ്മോറിയല്‍ എന്ന സ്കൂളിന്റെ അറ്റകുറ്റ പണിക്ക് എത്തിയ നിര്‍മ്മാണ തൊഴിലാളികള്‍ അടക്കം മുപ്പതോളം പേരെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ച് വരുത്തി ദേഹ പരിശോധന നടത്തുന്നുണ്ട്. കൊലപാത്തിനിടെ ഉണ്ടായ പിടിവലിക്കിടെ പ്രതിക്ക് മുറിവേറ്റിരുന്നതായി സ്ഥിരീകരണമുണ്ട്. ജിഷയുടെ നഖത്തിനിടയില്‍ നിന്നും പ്രതിയുടേതെന്ന് സംശയിക്കുന്ന രക്തവും കണ്ടത്തിയിരുന്നു. കൂടാതെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉള്ളത് ഇതര സംസ്ഥാനക്കാരനാണെന്നും സംശയമുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പരിശോധന. കൂടാതെ കഴിഞ്ഞ ഒരു മാസത്തിനിടെ നാട്ടിലേക്ക് മടങ്ങി പോയവരുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. അതേസമയം ജിഷയുടെ അമ്മയെയും സഹോദരിയേയും വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും. രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.

TAGS :

Next Story