സംരക്ഷിത അധ്യാപകര്‍ക്ക് ശമ്പളം അനുവദിച്ചു
സംരക്ഷിത അധ്യാപകര്‍ക്ക് ശമ്പളം അനുവദിച്ചു
ശമ്പളം വൈകിയ 3800 അധ്യാപകര്‍ക്കാണ് ഉത്തരവ് ആശ്വാസമാകുന്നത്. ഏപ്രില്‍, മെയ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കിയാണ് ഉത്തരവ്.
സംരക്ഷിത അധ്യാപകര്‍ക്ക് ശമ്പളം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ശമ്പളം വൈകിയ 3800 അധ്യാപകര്‍ക്കാണ് ഉത്തരവ് ആശ്വാസമാകുന്നത്. ഏപ്രില്‍, മെയ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കിയാണ് ഉത്തരവ്. ഇവരെ സെപ്റ്റംബര്‍ ഒമ്പതിനകം പുനര്‍വിന്യസിക്കും. പുനര്‍ വിന്യസിക്കപ്പെടുന്ന അധ്യാപകര്‍ക്ക് സ്പാര്‍ക്ക് വഴി മാതൃ സ്ഥാപനത്തില്‍ നിന്നാണ് പണം ലഭിക്കുക. അതേസമയം ജൂണ്‍ ജൂലൈ മാസങ്ങളിലെ ശമ്പളം തടഞ്ഞുവെച്ചതിനെതിരെ പ്രതിഷേധിക്കുമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പ്രതികരണം.
Next Story
Adjust Story Font
16