ശബരിമലയില്‍ സുരക്ഷ ശക്തമാക്കി
ശബരിമലയില്‍ സുരക്ഷ ശക്തമാക്കി
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. വനത്തിനുള്ളിലും പരിശോധന ശക്തമാണ്
ബാബറി മസ്ജിദ് ദിനം മുന്നില്‍ കണ്ട് ശബരിമലയില്‍ പൊലീസ് അതീവ സുരക്ഷയൊരുക്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. വനത്തിനുള്ളിലും പരിശോധന ശക്തമാണ്.
സന്നിധാനത്ത് സേവനത്തിലുള്ള മുഴുവന്‍ സേനാവിഭാഗങ്ങളെയും വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടാണ് സുരക്ഷാ ക്രമീകരണങ്ങള്‍. സുരക്ഷ വര്‍ധിപ്പിയ്ക്കണമെന്ന് നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശവും ഉണ്ടായിരുന്നു. പൊലിസ്, തണ്ടര്‍ബോള്‍ട്ട്, കമാന്‍ഡോ, ആര്‍എഎഫ്, എന്‍ഡിആര്‍എഫ് തുടങ്ങിയ സേനാ വിഭാഗങ്ങളിലായി 1500 പേര്‍ സന്നിധാനത്തും ആയിരം പേര്‍ പമ്പയിലും സേവനത്തിലുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി ഡ്രോണ്‍ ഉപയോഗിച്ച് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നിരീക്ഷണം നടത്തുന്നു. കൂടാതെ, വനംവകുപ്പും പൊലിസും തണ്ടര്‍ബോള്‍ട്ടും ബോംബ് സ്ക്വാഡും സംയുക്തമായി വനത്തിനുള്ളില്‍ പരിശോധന നടത്തുന്നുണ്ട്. ഒരു സിഐയുടെ നേതൃത്വത്തില്‍ 10 പേരാണ് സംഘത്തില്‍ ഉള്ളത്. ഇത്തരത്തില്‍ അഞ്ചു സംഘങ്ങളുണ്ട്. തീര്‍ത്ഥാടകര്‍ ശബരിമലയിലേയ്ക്ക് പ്രവേശിയ്ക്കുന്ന ഓരോ പോയിന്റിലും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16