തുടര്‍ ഭരണമെന്ന പ്രതീക്ഷ കൈവിടാതെ യുഡിഎഫ്
തുടര്‍ ഭരണമെന്ന പ്രതീക്ഷ കൈവിടാതെ യുഡിഎഫ്
കോണ്‍ഗ്രസിന് നിലവിലെ സീറ്റുകള്‍ നഷ്ടപ്പെട്ടാലും അതില്‍ കൂടുതല്‍ പുതിയ സീറ്റുകള്‍ ലഭിക്കും. ലീഗിനും മാണിക്കും അധികം നഷ്ടമുണ്ടാകില്ലെന്നും യുഡിഎഫ് വിലയിരുത്തുന്നു.
എക്‌സിറ്റ് പോളുകള്‍ പ്രതികൂലമായിരിക്കെ 74 സീറ്റെങ്കിലും നേടി തുടര്‍ഭരണം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ് ക്യാമ്പ്. കോണ്‍ഗ്രസിന് നിലവിലെ സീറ്റുകള്‍ നഷ്ടപ്പെട്ടാലും അതില്‍ കൂടുതല്‍ പുതിയ സീറ്റുകള്‍ ലഭിക്കും. ലീഗിനും മാണിക്കും അധികം നഷ്ടമുണ്ടാകില്ലെന്നും യുഡിഎഫ് വിലയിരുത്തുന്നു.
74 മുതല്‍ 82 സീറ്റുകള്‍ വരെ യുഡിഎഫ് ലഭിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ കണക്ക്. കോണ്‍ഗ്രസിന് നിലവിലുള്ള 39 സീറ്റുകളില്‍ 5 എണ്ണം നഷ്ടപ്പെട്ടേക്കാം. എന്നാല്‍ കുറഞ്ഞ് 8 സീറ്റെങ്കിലും അധികം ലഭിക്കുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. കോണ്‍ഗ്രസിന് എംഎല്‍എമാരില്ലാത്ത കൊല്ലത്തും കോഴിക്കോട്ടും സീറ്റുകള്‍ ലഭിക്കും.
എറണാകുളത്തും തൃശൂരും നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടും. കരുനാഗപ്പള്ളി, കുണ്ടറ, കായംകുളം, പെരുമ്പാവൂര്‍, അങ്കമാലി, ഉടുമ്പന്‍ചോല, നെന്മാറ, ഉദുമ തുടങ്ങിയ സീറ്റുകളില്‍ കോണ്‍ഗ്രസ് ഇപ്പോഴും പ്രതീക്ഷ വെക്കുന്നു. ഇതിലൂടെ 42 എങ്കിലും കോണ്‍ഗ്രസിന് ലഭിക്കും.
മുസ്‍ലിം ലീഗിന് 18 സീറ്റില്‍ കുറയില്ല. മാണി വിഭാഗത്ത് 8 സീറ്റും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആര്‍എസ്പി ചവറയും ഇരവിപുരവും നിലനിര്‍ത്തും. നിലവിലെ രണ്ടു സീറ്റെന്ന എണ്ണം ജെഡിയു നിലനിര്‍ത്തുമെന്ന് യുഡിഎഫ് കരുതുന്നു. കുന്ദംകുളത്ത് സി പി ജോണിലൂടെ സിഎംപി ഒരു സീറ്റ് നേടും. അനൂപ് ജേക്കബ് പരാജയപ്പെടില്ലെന്നും യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നു.
ഇങ്ങനെ കുറഞ്ഞത് 74 സീറ്റുകള്‍ യുഡിഎഫ് ക്യാമ്പ് ഉറപ്പിക്കുന്നു. എല്‍ഡിഎഫിന് മുന്‍തൂക്കം നല്‍കിയ എക്‌സിറ്റ് പോള്‍ ഫലങ്ങളെ യുഡിഎഫ് അംഗീകരിക്കുന്നില്ല. ഉമ്മന്‍ചാണ്ടിയെന്ന നേതാവിന്റെ പ്രഭാവവും തന്ത്രങ്ങളും യുഡിഎഫിന്റെ വിജയകാരണമാകുമെന്നും യുഡിഎഫ് ക്യാമ്പ് കരുതുന്നു. അതേ സമയം അപ്രതീക്ഷിതമായി ചില മേഖലകളില്‍ തിരിച്ചടി ലഭിക്കുമെന്ന് കരുതുന്നവരും യുഡിഎഫ് ക്യാമ്പിലുണ്ട്.
Adjust Story Font
16