ഉദുമയില്‍ യുഡിഎഫിനും മഞ്ചേശ്വരത്ത് ബിജെപിക്കും തിരിച്ചടിയായത് ന്യൂനപക്ഷവോട്ടുകള്‍
ഉദുമയില്‍ യുഡിഎഫിനും മഞ്ചേശ്വരത്ത് ബിജെപിക്കും തിരിച്ചടിയായത് ന്യൂനപക്ഷവോട്ടുകള്‍
ഉദുമയില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച കെ സുധാകരന് തിരിച്ചടിയായത് ന്യൂനപക്ഷ വോട്ടുകളാണ്. മഞ്ചേശ്വരത്ത് ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കി വിജയിക്കാമെന്ന ബിജെപി തന്ത്രവും പരാജയപ്പെട്ടു.
ഉദുമയില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച കെ സുധാകരന് തിരിച്ചടിയായത് ന്യൂനപക്ഷ വോട്ടുകളാണ്. യു ഡി എഫ് കേന്ദ്രങ്ങളില്‍ പോലും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാവിനായില്ല. മഞ്ചേശ്വരത്ത് ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കി വിജയിക്കാമെന്ന ബിജെപി തന്ത്രവും പരാജയപ്പെട്ടു.
25 വര്‍ഷമായി തുടരുന്ന ഇടത് ആധിപത്യം തകര്‍ത്ത് മഞ്ചേശ്വരത്ത് അട്ടിമറി വിജയം നേടുമെന്ന് പ്രഖ്യാപിച്ചായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ സുധാകരന്‍ ഉദുമയിലെത്തിയത്. എന്നാല്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ പോലും പ്രതീക്ഷിച്ച ലീഡ് നേടാന്‍ സുധാകരന് സാധിച്ചില്ല. ചില കേന്ദ്രങ്ങളില്‍ ബിജെപിയിലേക്ക് വോട്ടുചോര്‍ച്ചയുമുണ്ടായി. ഇത് മുസ്‍ലിം ഭൂരിപക്ഷ മേഖലകളില്‍ സുധാകരന് അനുകൂലമായ വോട്ടുകള്‍ നഷ്ടപ്പെടാനും കാരണമായി. എല്‍ ഡി എഫ് കേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചുമില്ല. ഉദുമയില്‍ കള്ളവോട്ടുണ്ടായിയെന്നാണ് കെ സുധാകരന്റെ ആരോപണം.
എന്നാല്‍ ബിജെപി ഭരിക്കുന്ന പഞ്ചായത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് മഞ്ചേശ്വരത്ത് യുഡിഎഫ് ബിജെപിയെ പ്രതിരോധിച്ചത്. വോട്ടെണ്ണുന്നതിനിടെ പലവട്ടം വിജയ പ്രതീതി സൃഷ്ടിച്ച ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് പക്ഷെ ബിജെപിക്ക് ഭരണമുള്ള എന്‍മകജെ പഞ്ചായത്തിലും കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. 89 വോട്ടിനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുറസാഖിന്റെ വിജയം.
ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കി വിജയിച്ചു കയറാമെന്ന ബിജെപി തന്ത്രമാണ് ഇവിടെ പരാജയപ്പെട്ടത്.
Adjust Story Font
16