Quantcast

പ്രചാരണത്തിന് വി എസിന് ഇനി മൊബൈല്‍ ആപ്ലിക്കേഷനും

MediaOne Logo

admin

  • Published:

    5 July 2017 2:20 PM GMT

പ്രചാരണത്തിന് വി എസിന് ഇനി മൊബൈല്‍ ആപ്ലിക്കേഷനും
X

പ്രചാരണത്തിന് വി എസിന് ഇനി മൊബൈല്‍ ആപ്ലിക്കേഷനും

വി എസ് അച്യുതാനന്ദന്‍ എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ന് പാലക്കാട് പ്രസ്ക്ലബില്‍ പുറത്തിറക്കും

തെരഞ്ഞെടുപ്പില്‍ ഹൈടെക് പ്രചാരണം സജീവമാകുമ്പോള്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി പ്രചാരണത്തില്‍ ഒരു പടി മുന്നിലെത്താന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. വി എസ് അച്യുതാനന്ദന്‍ എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ന് പാലക്കാട് പ്രസ്ക്ലബില്‍ പുറത്തിറക്കും. രാവിലെ 11. 30ന് വി എസ് അച്യുതാനന്ദന്‍ തന്നെയാണ് പ്രകാശനം നിര്‍വഹിക്കുക.

ഫേസ്ബുക്കിലും ട്വിറ്ററിലും സജീവമായ വി എസ് അച്യുതാനന്ദന്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂട‌െയും ജനങ്ങളിലെത്താനാണ് ശ്രമിക്കുന്നത്. ആന്‍‍ഡ്രോയി‍ഡ് ഫോണിന്റെ പ്ലേസ്റ്റോറില്‍ നിന്ന് വിഎസ് അച്യുതാനന്ദന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം. വി എസിന്റെ ജീവചരിത്രം, ചിത്രങ്ങള്‍, പ്രസംഗങ്ങള്‍, വാര്‍ത്താകുറിപ്പുകള്‍ എന്നിവയെല്ലാം ഇതില്‍ ലഭ്യമാകും.

പ്രധാന പരിപാടികളുടെ ലൈവ് സ്ട്രീമിംഗിനും സൌകര്യമുണ്ട്. തിരുവനന്തപുരത്തുള്ള ഒരുകൂട്ടം ഐടി വിദഗ്ധരാണ് മൊബൈല്‍ ആപ്ലിക്കേഷനു പിന്നില്‍. ആദ്യമായാണ് കേരളത്തില്‍ ഒരു രാഷ്ട്രീയനേതാവിന്റെ പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്യുന്നത്. ഈ മാസം പതിനേഴിന് ആരംഭിച്ച വിഎസിന്റെ ഫേസ്ബുക്ക് പേജ് ഇതിനകം തന്നെ ഒരു ലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. പല വിവാദങ്ങള്‍ക്കും ഫേസ്ബുക്കിലൂടെയാണ് വി എസ് ഇപ്പോള്‍ മറുപടി പറയുന്നത്. ട്വിറ്ററ്‍ അക്കൌണ്ടും വി എസ് തുടങ്ങിയിട്ടുണ്ട്.

TAGS :

Next Story