കതിരൂര്‍ മനോജ് വധം: പി ജയരാജനെ പ്രതിചേര്‍ത്തു
കതിരൂര്‍ മനോജ് വധം: പി ജയരാജനെ പ്രതിചേര്‍ത്തു
കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍. യുഎപിഎ ചുമത്തിയാണ് കേസ്. ഗൂഢാലോചന കുറ്റമാണ് ജയരാജനെതിരെ ചുമത്തിയത്. സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പി ജയരാജനെ കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ത്തു. സിബിഐയാണ് പ്രതിചേര്‍ത്തത്. കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍. യുഎപിഎ ചുമത്തിയാണ് കേസ്. ഗൂഢാലോചന കുറ്റമാണ് ജയരാജനെതിരെ ചുമത്തിയത്. സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യുഎപിഎയുടെ 18ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
ഇക്കഴിഞ്ഞ 12ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജയരാജന് സിബിഐ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ജയരാജന്‍ കോടതിയെ സമീപിച്ചു. കേസില്‍ ജയരാജന്‍ പ്രതിയല്ലെന്ന വിശദീകരണമാണ് സിബിഐ കോടതിയില്‍ നല്‍കിയത്. ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. യുഎപിഎ വകുപ്പ് ചുമത്തി അന്വേഷണം നടക്കുന്ന കേസില്‍ ജാമ്യം നല്‍കുന്നത് നിയമപരമായി തടസ്സങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
സിബിഐ നല്‍കിയ ആദ്യകുറ്റപത്രത്തില്‍ പ്രതികളുമായി ജയരാജനുള്ള ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്. മുഖ്യപ്രതിയായ വിക്രമനുമായി അടുത്തബന്ധമാണ് ജയരാജനുള്ളതെന്ന് പറയുന്നു. പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചതിനുള്ള പ്രതികാരമായാണ് മനോജിനെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Adjust Story Font
16