Quantcast

യുവനടി ആക്രമിക്കപ്പെട്ട സംഭവം; പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

MediaOne Logo

admin

  • Published:

    9 July 2017 4:04 PM GMT

യുവനടി ആക്രമിക്കപ്പെട്ട സംഭവം; പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
X

യുവനടി ആക്രമിക്കപ്പെട്ട സംഭവം; പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

സംഭവത്തില്‍ ഗൂഢാലോചന ഇല്ല എന്ന നിലപാട് സര്‍ക്കാര്‍ എടുത്തിട്ടില്ല. എല്ലാ ആരോപണങ്ങളുടെയും നിജസ്ഥിതി അന്വേഷിക്കുമെന്നും പിണറായി വിജയന്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേസ് നടത്തിപ്പിനെ ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഗൂഢാലോചനയും‌ണ്ടെങ്കില്‍ പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്ന അദ്ദേഹം. സംഭവത്തില്‍ ഗൂഢാലോചന ഇല്ല എന്ന നിലാട് സര്‍ക്കാര്‍ എടുത്തിട്ടില്ല. എല്ലാ ആരോപണങ്ങളുടെയും നിജസ്ഥിതി അന്വേഷിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പിടി തോമസ് എംഎല്‍എയാണ് അടിയന്തര പ്രമയത്തിന് അനുമതി തേടിയത്.

TAGS :

Next Story