Quantcast

ഓണം ആഘോഷിക്കാന്‍ മഹാരാഷ്ട്രയില്‍ നിന്നൊരു അതിഥി

MediaOne Logo

Sithara

  • Published:

    13 July 2017 3:38 PM GMT

ഓണം ആഘോഷിക്കാന്‍ മഹാരാഷ്ട്രയില്‍ നിന്നൊരു അതിഥി
X

ഓണം ആഘോഷിക്കാന്‍ മഹാരാഷ്ട്രയില്‍ നിന്നൊരു അതിഥി

മുൻ കേന്ദ്രമന്ത്രി ശരത് പവാറാണ് ഭാര്യയുമൊത്ത് ഓണമാഘോഷിക്കാനെത്തിയത്

കേരളത്തിന്റെ സ്വന്തം ആഘോഷമായ ഓണത്തെ നേരിട്ടനുഭവിക്കാൻ മഹാരാഷ്ട്രയിൽ നിന്നൊരു അതിഥിയെത്തി. മുൻ കേന്ദ്രമന്ത്രി ശരത് പവാറാണ് ഭാര്യയുമൊത്ത് ഓണമാഘോഷിക്കാനെത്തിയത്. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെത്തിയാണ് പവാർ ഓണവും മലയാളത്തിന്റെ തനത് കലകളും ആസ്വദിച്ചത്.

കേന്ദ്ര കൃഷിമന്ത്രിയായിരിക്കേ ഔദ്യോഗിക ആവശ്യങ്ങൾക്കെത്തിയിട്ടുള്ള ശരത്പവാർ ഇത്തവണയെത്തിയത് കേരളത്തിന്റെ ആഘോഷത്തെ ആവോളമറിയാനാണ്. ദിവസങ്ങൾക്ക് മുൻപേ എത്തിയ പവാർ ആദ്യദിവസങ്ങളിൽ കുട്ടനാട് സന്ദർശിച്ച ശേഷം ഓണമാഘോഷിക്കാനായി പ്രത്യേക സമയം കണ്ടെത്തി. ആഘോഷത്തിന്റെ ആരവമറിയാനെത്തിയ പവാറിനെയും ഭാര്യയെയും കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി സ്വീകരിച്ചു. പിന്നീട് മലയാളത്തിന്റെ തിരുവാതിര ആസ്വദിച്ച പവാർ ചെണ്ടമേളത്തിന്റെ പവറിൽ കാര്യമായി മുഴുകി.

കറിക്കൂട്ടുകൾക്ക് മുന്നിലെത്തിയതോടെ വിഭവങ്ങളെ തോമസ് ചാണ്ടി പരിചയപ്പെടുത്തി. ഓണസദ്യകൂടി രുചിച്ചതോടെ ശരത് പവാറും ഭാര്യയും തികഞ്ഞ സന്തോഷത്തിൽ.

TAGS :

Next Story