Quantcast

ജീവനക്കാരില്ല: നഗരസഭകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

MediaOne Logo

Sithara

  • Published:

    13 July 2017 8:41 PM GMT

പുതുതായി രൂപീകരിച്ച 28 നഗരസഭകളും സെക്രട്ടറിമാരില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

ജീവനക്കാരുടെ കുറവ് മൂലം സംസ്ഥാനത്തെ നഗരസഭകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. പുതുതായി രൂപീകരിച്ച 28 നഗരസഭകളും സെക്രട്ടറിമാരില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ആകെയുള്ള മൂന്ന് ആര്‍ജെഡി പോസ്റ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.

സംസ്ഥാനത്തെ 87 നഗരസഭകളില്‍ 40ഉം സെക്രട്ടറിമാരില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് രൂപീകരിച്ച 28 നഗരസഭകളില്‍ ആവശ്യമായതിന്‍റെ നാലിലൊന്ന് ജീവനക്കാര്‍ പോലുമില്ല. നഗരസഭകളുടെ ചുമതലയുള്ള സംസ്ഥാനത്തെ മൂന്ന് റിജിയണല്‍ ജോയിന്‍റ് ഡയറക്ടര്‍
പോസ്റ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. പുതുതായി രൂപീകരിച്ച നഗരസഭകളില്‍ ചട്ടങ്ങള്‍ സംബന്ധിച്ച ആശയക്കുഴപ്പം നിത്യസംഭവമാണ്. പരിചയ സമ്പന്നരായ ഉദ്യോഗസഥരില്ലാത്തതിനാല്‍ സങ്കീര്‍ണ പ്രശ്നങ്ങളാണ് ഈ നഗരസഭകള്‍ നേരിടുന്നത്.

ജീവനക്കാരില്ലാത്തതിനെ കുറിച്ച് നഗരസഭകള്‍ നിരന്തരം പ്രമേയം പാസാക്കി സര്‍ക്കാരിലേക്ക് അയക്കുന്നുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല. ഗ്രേഡ് വണ്‍, ഗ്രേഡ് 2, ആര്‍ജെഡി പോസ്റ്റുകളിലേക്ക് പ്രമോഷന്‍ വഴിയാണ് നിയമനം നടക്കേണ്ടത്. വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി ചേരുന്നതിലുള്ള കാലതാമസമാണ് ഈ പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കാനുള്ള കാരണം. 28 നഗരസഭകള്‍ രൂപീകരിച്ചതല്ലാതെ അവിടത്തെ പോസ്റ്റ് ക്രിയേഷന്‍ സംബന്ധിച്ച ഒരു കാര്യവും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തില്ല. പുതിയ സര്‍ക്കാര്‍ വന്ന ശേഷവും ഈ പ്രശ്നം അതുപോലെ ശേഷിക്കുകയാണ്.

TAGS :

Next Story