മുന്നണികളുടെ വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി ജനകീയ വികസന മാനിഫെസ്‌റ്റോ
![മുന്നണികളുടെ വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി ജനകീയ വികസന മാനിഫെസ്‌റ്റോ മുന്നണികളുടെ വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി ജനകീയ വികസന മാനിഫെസ്‌റ്റോ](https://www.mediaoneonline.com/h-upload/old_images/1070686-manifesto.webp)
മുന്നണികളുടെ വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി ജനകീയ വികസന മാനിഫെസ്‌റ്റോ
പുറന്തള്ളല്‍ വികസനത്തിനെതിരെ സമര കേരളം കുടിയിരിക്കുന്നു എന്ന പേരിലാണ് മാനിഫെസ്‌റ്റോ തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുക.
മുന്നണികളുടെ വികസന വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി ജനകീയ വികസന മാനിഫെസ്‌റ്റോ ഒരുങ്ങുന്നു. കേരളത്തിലുടനീളമുള്ള ജനകീയ സമരപ്രവര്‍ത്തകരാണ് മാനിഫെസ്‌റ്റോക്ക് രൂപം നല്‍കുക. ഈ മാസം 23, 24 തീയതികളില്‍ കോഴിക്കോട് നടക്കുന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് ജനകീയ മാനിഫെസ്‌റ്റോ തയ്യാറാക്കുക.
പുറന്തള്ളല്‍ വികസനത്തിനെതിരെ സമര കേരളം കുടിയിരിക്കുന്നു എന്ന പേരിലാണ് മാനിഫെസ്‌റ്റോ തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുക. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഝാര്‍ഖണ്ഡിലെ പ്രമുഖ ആദിവാസി നേതാവ് ദയാമണി ബിര്‍ള ഉദ്ഘാടനം ചെയ്യും. പരിസ്ഥിതിയേയും മനുഷ്യനെയും പരിഗണിക്കാത്ത വികസന സങ്കല്‍പങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവെക്കുന്നതെന്ന് പരിപാടിയുടെ സംഘാടകര്‍ പറയുന്നു.
തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് പകരം മുന്നണികളുടെ വികസന കാഴ്ചപ്പാടുകളെ സ്വാധീനിക്കുകയാണ് ലക്ഷ്യം. അധിനിവേശ പ്രതിരോധ സമിതി, കേരളീയം, കാക്കഞ്ചേരി പരിസ്ഥിതി സംരക്ഷണ സമിതി, പ്ലാച്ചിമട സമര സമിതി, കാതിക്കൂടം ആക്ഷന്‍ കൌണ്‍സില്‍ തുടങ്ങി നൂറോളം സമരസംഘടനകള്‍ പരിപാടിയില്‍ പങ്കെടുക്കും. 140 മണ്ഡലങ്ങളിലും മാനിഫെസ്‌റ്റോയെക്കുറിച്ച് സംവാദങ്ങള്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
Adjust Story Font
16