Quantcast

സൌമ്യവധക്കേസില്‍ വിവാദമൊഴി: ഡോ ഉന്മേഷിനെതിരെ അന്വേഷണം

MediaOne Logo

Sithara

  • Published:

    15 July 2017 4:50 PM GMT

സൌമ്യവധക്കേസില്‍ വിവാദമൊഴി:  ഡോ ഉന്മേഷിനെതിരെ അന്വേഷണം
X

സൌമ്യവധക്കേസില്‍ വിവാദമൊഴി: ഡോ ഉന്മേഷിനെതിരെ അന്വേഷണം

സൌമ്യവധക്കേസില്‍ വിവാദ മൊഴി നല്‍കിയ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ഉന്മേഷിനെതിരായ അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

സൌമ്യവധക്കേസില്‍ വിവാദ മൊഴി നല്‍കിയ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ഉന്മേഷിനെതിരായ അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഉന്‍മേഷിനെതിരായ അച്ചടക്ക നടപടി പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.

ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ ശ്രീകുമാരിക്കാണ് അന്വേഷണ ചുമതല. സൌമ്യയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയത് താനാണ് എന്നതുൾപ്പെടെ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയത് വിവാദമായതോടെ വകുപ്പ് തല അന്വേഷണം നടത്തി ഡോ. ഉന്മേഷിനെ സസ്പെന്റ് ചെയ്തിരുന്നു. അന്വേഷണവും അച്ചടക്ക നടപടിയും പൂര്‍ത്തീകരിക്കുമെന്ന നിബന്ധനയോടെ ഇദ്ദേഹത്തെ പിന്നീട് സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു.

TAGS :

Next Story