Quantcast

ബാറില്‍ ഉലഞ്ഞ് മാണിയുടെ മോഹങ്ങള്‍

MediaOne Logo

Damodaran

  • Published:

    17 July 2017 9:32 PM GMT

ബാര്‍കോഴകേസില്‍ തുടരന്വേഷണം നടക്കുന്നത് മാണിയുടെയും കേരളകോണ്‍ഗ്രസിന്‍റെയും രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിക്കും

ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിനുള്ള കോടതി ഉത്തരവ് കെ എം മാണിക്കും കേരള കോണ്‍ഗ്രസിനും രാഷ്ട്രീയമായി തിരിച്ചടിയാണ്. യുഡിഎഫ് വിട്ട് എല്‍ ഡി എഫ് പ്രവേശസാധ്യതകള്‍ തേടുന്ന മുന്നണിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. യുഡിഎഫ് ഭരണകാലത്തെ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണം അട്ടിമറിച്ചെന്ന അന്വേഷണ ഉദ്യോഗ്സഥന്‍റെ നിലപാട് യുഡിഎഫിനും ക്ഷീണമുണ്ടാക്കും.

ബാര്‍കോഴക്കേസിലെ നേരത്തെയുണ്ടായ കോടതി വിധികളില്‍ നിന്നും വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. യുഡിഎഫിലെ പ്രബല ഘടകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് ഇന്ന് മുന്നണി വിട്ടിരിക്കുന്നു. ഇടതുപക്ഷവുമായുള്ള ചര്‍ച്ചകള്‍ നടക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ബാര്‍കോഴകേസില്‍ തുടരന്വേഷണം നടക്കുന്നത് മാണിയുടെയും കേരളകോണ്‍ഗ്രസിന്‍റെയും രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിക്കും. ബാര്‍കോഴയില്‍ മാണി കൂടതുല്‍ പ്രതിരോധത്തിലായിരിക്കെ ഇടതുമുന്നണി പ്രവേശം എളുപ്പമാകില്ല. വി എസിന്‍റെയും സി പി ഐ യുടെയും നിലപാടുകള്‍ ഇതിന്‍റെ സൂചനയാണ് നല്‍കുന്നത്

മാണിയെ പൂര്‍ണമായി കൈയൊഴിയുന്ന സാഹചര്യം യുഡിഎഫ് നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകില്ലെങ്കിലും പൂര്‍ണ പിന്തുണ ലഭിച്ചേക്കില്ല. മാത്രമല്ല മാണിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് അഭിപ്രായമുള്ലവര്‍ കോണ്‍ഗ്രസിലുണ്ട്. അവര്‍ക്ക് അനുകൂലമാണ് ഇപ്പോവത്തെ സാഹചര്യം. കളങ്കിതനാകുന്ന മാണിയുമായി രാഷ്ട്രീയ സഹകരണത്തിന് ബി ജെ പി ക്കും എളുപ്പമാകില്ല. കേസന്വേഷണം വിജിലന്‍സ് ഡയറക്ടര്‍ അട്ടിമറിച്ചെന്ന സുകേശന്‍റെ ആരോപണം യുഡിഎഫിനും അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്കും തലവദേനയുണ്ടാക്കുന്നതാണ്.

TAGS :

Next Story