സോണിയഗാന്ധിക്കെതിരെ കേരളത്തില്‍ കേസ്
സോണിയഗാന്ധിക്കെതിരെ കേരളത്തില്‍ കേസ്
കെ.പി.സി.സിക്ക് കീഴിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവപ്മെന്റ് സ്റ്റഡീസിന്റെ നിര്‍മ്മാണ തുകയുടെ കുടിശ്ശിക നല്‍കാത്തതിന് കരാറുകാരനാണ് സോണിയയെ ഒന്നാം എതിര്‍കക്ഷിയാക്കി കേസ് നല്‍കിയത്.
എ.ഐ.സി.സി അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ കേരളത്തില്‍ കേസ്. കെ.പി.സി.സിക്ക് കീഴിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവപ്മെന്റ് സ്റ്റഡീസിന്റെ നിര്‍മ്മാണ തുകയുടെ കുടിശ്ശിക നല്‍കാത്തതിന് കരാറുകാരനാണ് സോണിയയെ ഒന്നാം എതിര്‍കക്ഷിയാക്കി കേസ് നല്‍കിയത്. രമേശ് ചെന്നിത്തല, വി.എം സുധീരന്‍, ഉമ്മന്‍ചാണ്ടി എന്നിവരും എതിര്‍കക്ഷികളാണ്.
കെ.പി.സി.സിക്ക് കീഴില്‍ പഠനം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരംഭിച്ചതാണ് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസ്. നെയ്യാര്‍ഡാമിനടുത്ത് മലേഷ്യന്‍ യൂത്ത് സെന്‍റര്‍ മാതൃകയില്‍ കേന്ദ്രം നിര്‍മിച്ചത് രമേശ് ചെന്നിത്തല കെപി.സി.സി പ്രസിഡന്‍റായിരിക്കുന്ന കാലത്താണ്. 2013 സെപ്റ്റംബറില്‍ പണിപൂര്‍ത്തിയാ കെട്ടിടത്തിന് അവസാന ബില്ലായ രണ്ട് കോടി 80 ലക്ഷം രൂപ കുടിശ്ശികയായി. ഇതിനിടെ രമേശ് ചെന്നിത്തല മാറി വി എം സുധീരന്‍ കെ പി സി സി അധ്യക്ഷനായി. കുടശ്ശികക്കായി കരാറുകാരനായ ഹെദര്‍ കണ്‍സ്ട്രക്ഷന്‍ പലതവണ നേതൃത്വത്തെ സമീപിച്ചെങ്കിലും അനകൂല നിലപാടുണ്ടായില്ല. തുടര്‍ന്നാണ് തിരുവനന്തപുരം സബ്കോടതിയില്‍ കരാറുകാരന്‍ കേസ് ഫയല്‍ ചെയ്തത്. എ.ഐ.സി.സി അധ്യക്ഷ സോണിയാഗാന്ധി, മുന്‍ കെ.പി.സി.സി പ്രസിഡന്‍റുകൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് വി എം സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. കേസ് ഈ മാസം 23 ന് കോടതി പരിഗണിക്കും. പാര്‍ട്ടിക്കു കീഴിലെ നിര്‍മാണ പ്രവര്‍ത്തനത്തിന്‍റ പേരില്‍ എ.ഐ.സി.സി അധ്യക്ഷക്കെതിരെ കേസ് വന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായി മാറുകയാണ്.
Adjust Story Font
16