കടയ്ക്കല്‍ പീഡനം: വൃദ്ധയുടെ പരാതിയില്‍ ദുരൂഹത
കടയ്ക്കല്‍ പീഡനം: വൃദ്ധയുടെ പരാതിയില്‍ ദുരൂഹത
കൊല്ലം കടയ്ക്കലില്‍ തൊണ്ണൂറ് വയസുകാരിക്ക് നേരെ ലൈംഗിക പീഡനം ഉണ്ടായിട്ടില്ലെന്ന് പൊലീസ്.
കൊല്ലം കടയ്ക്കലില്‍ ആക്രമിക്കപ്പെട്ട വൃദ്ധയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ലൈംഗിക പീഡനം ഉണ്ടായിട്ടില്ലെന്നും വീട്ടില്‍ അതിക്രമിച്ചു കയറിയ ആള് മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്നുമാണ് വൃദ്ധയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വൃദ്ധയെ കാണാന്‍ ശ്രമിച്ച മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതിന്റെ പേരില്‍ കടയ്ക്കലില്‍ നേരിയ സംഘര്‍ഷം ഉണ്ടായി.
കൊല്ലം കടയ്ക്കലില്‍ തിരുവോണ ദിവസം രാത്രിയാണ് വൃദ്ധ ആക്രമിക്കപ്പെട്ടത്. വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ അജ്ഞാതന്‍ വൃദ്ധയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു. വൃദ്ധ നല്‍കിയിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ അതിക്രമിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനം ഉണ്ടായോ എന്നത് വ്യക്തമാകാന്‍ വൃദ്ധയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. ആക്രമിച്ച വ്യക്തി സമീപവാസിയായ ഒരാളാണെന്നാണ് വൃദ്ധ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിനെത്തുടകര്ന്ന് പൊലീസ് സമീപവാസിയെ കസ്റ്റഡിയിലെടുത്തു.
Adjust Story Font
16