മെഡിക്കല്‍ പ്രവേശ നടപടികള്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം: നാലു സ്വാശ്രയകോളജുകള്‍ സര്‍ക്കാറുമായി കരാറുണ്ടാക്കിയില്ല
മെഡിക്കല്‍ പ്രവേശ നടപടികള്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം: നാലു സ്വാശ്രയകോളജുകള്‍ സര്‍ക്കാറുമായി കരാറുണ്ടാക്കിയില്ല
25000 രൂപക്ക് പഠിക്കാവുന്ന 100 സീറ്റുള്‍പ്പെടെ 250 മെറിറ്റ് സീറ്റുകള്‍ നഷ്ടമാകുന്നു
മെഡിക്കല്‍ പ്രവേശ നടപടികള്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നാലു സ്വാശ്രയ കോളജുകള്‍ സര്‍ക്കാറുമായി കരാറുണ്ടാക്കിയില്ല. കോഴിക്കോട് കെഎംസിടി,കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് എന്നിവയും അമൃത കല്‍പ്പിത സര്‍വ്വകലാശാലയുമാണ് കരാറുണ്ടാക്കാതെ പ്രവേശ നടപടികളുമായി മുന്നോട്ട് പോകുന്നത്. 25000 രൂപക്ക് പഠിക്കാവുന്ന 100 സീറ്റുള്‍പ്പെടെ 250 മെറിറ്റ് സീറ്റുകളാണ് ഇതോടെ നഷ്ടമാവുന്നത്.
35 ശതമാനം ഫീസ് വര്‍ധനയോടെയാണ് സര്‍ക്കാര്‍ സ്വാശ്രയ മാനേജ്മെന്റുകളുമായി ഇത്തവണ കരാറിലെത്തിയത്. കഴിഞ്ഞ തവണ മാറി നിന്ന 7 കോളേജുകളിൽ 3 എണ്ണം ഇത്തവണ സര്‍ക്കാരുമായി കരാറൊപ്പിട്ടു. കണ്ണൂര്‍ അഞ്ചരക്കണ്ടി, കരുണ, കോഴിക്കോട് കെഎംസിടി എന്നിവയും കല്‍പ്പിത സര്‍വ്വകലാശലയായ അമൃത മെഡിക്കല്‍ കോളജും സ്വന്തം നിലക്കാണ് പ്രവേശനം നടത്തുന്നത്. 150 സീറ്റുകളാണ് കണ്ണൂര്‍, കെഎംസിടി മെഡിക്കല്‍ കോളജുകളിലുള്ളത്. കരുണയിലും അമൃതയിലും100 സീറ്റും. സര്‍ക്കാരുമായി കരാറിലെത്താന്‍ സാധിക്കാത്തതോടെ 25000 രൂപയെന്ന കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള 100 വിദ്യാര്‍ഥികളുടെ അവസരമാണ് നഷ്ടമാവുന്നത്. ഇതുള്‍പ്പെടെ 250 മെറിറ്റ് സീറ്റുകളും ഇതോടെ നഷ്ടമാവും. മുഴുവന്‍ സീറ്റിലും വന്‍ ഫീസാണ് എല്ലാ കോളജുകളും ഈടാക്കുന്നത്. കെഎംസിടി, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ 10 ലക്ഷം രൂപ ഏകീകൃത ഫീസ് ഈടാക്കുമ്പോള്‍ കരുണ മെഡിക്കല്‍ കോളജ് എല്ലാ സീറ്റിലേക്കും ഏഴേ മുക്കാല്‍ ലക്ഷം രൂപയാണ് ഈടാക്കുന്നത്.
Adjust Story Font
16