Quantcast

ഡിഗോഗാര്‍ഷ്യ ദ്വീപീല്‍ തടവിലായ മത്സ്യതൊഴിലാളികളുടെ രക്ഷയ്ക്കായി ഇടപെടാമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

MediaOne Logo

admin

  • Published:

    18 July 2017 12:35 PM GMT

ഡിഗോഗാര്‍ഷ്യ ദ്വീപീല്‍ തടവിലായ മത്സ്യതൊഴിലാളികളുടെ രക്ഷയ്ക്കായി ഇടപെടാമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്
X

ഡിഗോഗാര്‍ഷ്യ ദ്വീപീല്‍ തടവിലായ മത്സ്യതൊഴിലാളികളുടെ രക്ഷയ്ക്കായി ഇടപെടാമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സികുട്ടി അമ്മ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കേന്ദ്രം ഉറപ്പ് നല്‍കിയത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇംഗ്ലണ്ടിന്റെ അധീനതയിലുള്ള ഡിഗോഗാര്‍ഷ്യ ദ്വീപീല്‍ തടവിലായ തൊഴിലാളികളെ രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് കേരളത്തിന് കേന്ദ്രത്തിന്റെ ഉറപ്പ്. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സികുട്ടി അമ്മ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കേന്ദ്രം ഉറപ്പ് നല്‍കിയത്. പഞ്ഞമാസ സഹായ ധനം 2700 രൂപയില്‍ നിന്ന് 4500 രൂപയായി ഉയര്‍ത്തുമെന്നും തീരമേഖലയിലെ ഭവന വായ്പ 3ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും മേഴ്‌സികുട്ടി അമ്മ പറഞ്ഞു.

മത്സ്യ ബന്ധന മേഖലയുടെ നവീകരണം, തൊഴിലാളികളുടെ ക്ഷേമം, കശുവണ്ടി മേഖലയിലെ പ്രശ്നങ്ങള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച ചെയ്തത്. വിദേശ കാര്യമന്ത്രി സുഷമ സ്വരാജുമമായുള്ള കൂടിക്കാഴ്ചയില്‍ ഡിഗോഗാര്‍ഷ്യ ദ്വീപീല്‍ തടവിലായ മത്സ്യതൊഴിലാളികളെ രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള സഹായ ധനം 4500 രൂപയായും ഉള്‍നാടന്‍ മത്സ്യബന്ധത്തെ പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുളം നവീകരണത്തിനുള്ള 75,000രൂപ 3 ലക്ഷമാക്കിയും ഉയര്‍ത്താന്‍ കേന്ദ്ര കൃഷി-ഫിഷറീസ് മന്ത്രി രാധാ മോഹന്‍ സിങുമായുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി

മറൈയ്ന്‍ ആബുലന്‍സ്, മത്സ്യ ശോഷണം തടയുന്നതിനായി എല്ലാ സംസ്ഥാനത്തും കേരളത്തിലേതിന് സമാനമായ നിയമം തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം ഡീസല്‍ സബ്സിഡി ബിപിഎല്ലുകാര്‍ക്ക് മാത്രം നല്‍കുന്നതിനെതിരെയും കടല്‍ക്ഷോഭം പ്രകൃതി ദുരന്തത്തിന്റെ പട്ടികയില്‍ പെടുത്തണമെന്നതും മത്സ്യ ബന്ധനത്തിനുള്ള സമുദ്രപരിധി 12 നോട്ടിക്കല്‍ മൈലില്‍ നിന്നും 36ആക്കമെന്നുമുള്ള കേരളത്തിന്റെ ആവശ്യത്തിലും കേന്ദ്രത്തിന് വ്യത്യസ്ത നിലപാടാണുള്ളത്.

കശുവണ്ടി കയറ്റുമതി നികുതിയില്‍ ഇളവ് വേണമെന്നും കയറ്റുമതി 25 ശതമാനമെന്നത് 10 ശതമാനമാക്കി കുറക്കണമെന്നുമുള്ള ആവശ്യങ്ങളിലും കേന്ദ്രത്തിന് വിയോജിപ്പുണ്ട്..

കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജയ്റ്റ്‍ലി, നിര്‍മ്മല സീതാരാമന്‍, പ്രകാശ് ജാവഡേക്കര്‍ തുടങ്ങിയവരുമായും മേഴ്‌സികുട്ടി അമ്മ കൂടിക്കാഴ്ച നടത്തി.

TAGS :

Next Story