Quantcast

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി

MediaOne Logo

Sithara

  • Published:

    20 July 2017 6:45 PM GMT

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി
X

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി

ശബരിമല മണ്ഡല - മകര വിളക്ക് തീർഥാടനത്തോട് അനുബന്ധിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം ചേര്‍ന്നു

ശബരിമല മണ്ഡല - മകര വിളക്ക് തീർഥാടനത്തോട് അനുബന്ധിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം ഉദ്ഘാടനം ചെയ്തു. 150 കോടിയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മണ്ഡല മകരവിളക്ക് കാലത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള തീര്‍ത്ഥാടകര്‍ക്ക് അടക്കമുളള സൌകര്യങ്ങളും ഒരുക്കങ്ങളും
വിലയിരുത്തുന്നതിനായാണ് ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. സന്നിധാനത്തും പരിസരങ്ങളിലും പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനും മാലിന്യമുക്തമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചതായി യോഗം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇടത്താവളങ്ങളില്‍ കുടിവെള്ള കിയോസ്‌ക്കുകള്‍ സ്ഥാപിക്കും. പാര്‍ക്കിങ് സൌകര്യം വിപുലീകരിച്ചു. തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ ക്യൂ കോംപ്ലക്സുകള്‍ സ്ഥാപിക്കും

150 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി ദേവസ്വം മന്ത്രിയും അറിയിച്ചു. ക്ലീന്‍ ആന്റ് ഗ്രീന്‍ ലക്ഷ്യം മുന്‍നിര്‍ത്തി വിവിധ ഭാഷകളില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലെ ദേവസ്വം വകുപ്പ് മന്ത്രിമാര്‍ക്ക് പുറമെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

TAGS :

Next Story