ചെമ്പ്ര തേയിലത്തോട്ടം തൊഴിലാളികള്‍ കയ്യേറി; തേയിലക്കൊളുന്ത് നുള്ളി
ചെമ്പ്ര തേയിലത്തോട്ടം തൊഴിലാളികള്‍ കയ്യേറി; തേയിലക്കൊളുന്ത് നുള്ളി
കഴിഞ്ഞ 27നാണ് എസ്റ്റേറ്റ് പൂട്ടിയത്.
വയനാട് മേപ്പാടിയിലെ നിയമവിരുദ്ധമായി ലോക്കൌട്ട് ചെയ്ത ചെമ്പ്ര എസ്‌റ്റേറ്റ് തൊഴിലാളികള്‍ കൈയ്യേറി. കഴിഞ്ഞ പതിനഞ്ച് ദിവസമായി സത്യാഗ്രഹ സമരത്തിലായിരുന്ന തൊഴിലാളികള്‍ മുഴുപട്ടിണിയിലായതോടെയാണ് പുതിയ സമരവുമായി രംഗത്ത് വന്നത്. ലീഗ് നേതാവ് അബ്ദുള്‍ വഹാബ് എംപിയുടെ നേതൃത്വത്തിലുള്ള പിവീസ് ഗ്രൂപ്പിന്റെ തോട്ടം കഴിഞ്ഞ ഇരുപത്തിനാലിനാണ് നോട്ടിസ് പോലും നല്‍കാതെ ലോക്കൗട്ട് ചെയ്തത്.
പട്ടിണി കിടന്ന് മടുത്തിട്ടാണ് ചെമ്പ്ര എസ്‌റ്റേറ്റിലെ 320 തൊഴിലാളികള്‍ എസ്‌റ്റേറ്റ് കൈയ്യേറി കൊളുന്ത് നുള്ളാന്‍ തീരുമാനിച്ചത്. ഒപ്പം തങ്ങള്‍ക്ക് അന്നം തന്നിരുന്ന തേയിലച്ചെടികള്‍ നശിച്ച് പോകാതിരിക്കാനുള്ള മുന്‍കരുതലും. കൊളുന്ത് നുള്ളി വിറ്റ് അതിജീവനം നടത്താമെന്ന വേറിട്ട സമരം ഉടമകള്‍ക്കുള്ള മുന്നറിയിപ്പാണ്. ഈ സമരം കണ്ടിണ്ടെങ്കിലും എസ്‌റ്റേറ്റ് ഉടമകള്‍ ചര്‍ച്ചക്ക് തയ്യാറായി തൊഴില്‍ ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.
900 ഏക്കറുള്ള ചെമ്പ്ര എസ്‌റ്റേറ്റ് ഒക്ടോബര്‍ 24നാണ് തോട്ടം ലോക്കൗട്ട് ചെയ്തത്. നിയമപ്രകാരം ആറാഴ്ച മുന്‍പ് നോട്ടിസ് നല്‍കിയ ശേഷമെ ഒരു തോട്ടം ലോക്കൗട്ട് ചെയ്യാനാകു. അനധികൃത തോട്ടം ലോക്കൗട്ടിനെതിരെ തൊഴില്‍ വകുപ്പിനെയും സര്‍ക്കാറിനെയും സമീപിയ്ക്കാനുള്ള തീരുമാനത്തിലാണ് സംയുക്ത സമര സമിതി.
Adjust Story Font
16