തീരദേശസേനയ്ക്ക് രണ്ടു പുതിയ കപ്പലുകള്‍ കൂടി
തീരദേശസേനയ്ക്ക് രണ്ടു പുതിയ കപ്പലുകള്‍ കൂടി
ഐസിജിഎസ് ആര്യമാന്‍, ഐസിജിഎസ് അതുല്യ എന്നീ ഫാസ്റ്റ് പട്രോള്‍ വെസലുകളാണ് പുതുതായി കമ്മീഷന്‍ ചെയ്തത്.
തീരസംരക്ഷണത്തിനായി കോസ്റ്റ് ഗാര്‍ഡിന് പുതിയ രണ്ടു കപ്പലുകള്‍ കൂടി. ഐസിജിഎസ് ആര്യമാന്‍, ഐസിജിഎസ് അതുല്യ എന്നീ ഫാസ്റ്റ് പട്രോള്‍ വെസലുകളാണ് പുതുതായി കമ്മീഷന്‍ ചെയ്തത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രാലയത്തിലെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് സുനില്‍ കുമാര്‍ കോഹ്‍ലിയാണ് കപ്പലുകള്‍ കമ്മീഷന്‍ ചെയ്തത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ് രണ്ടു കപ്പലുകള്‍ നിര്‍മിച്ചത്.
രാജ്യത്തിന്റെ തീരസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രണ്ടു പുതിയ കപ്പലുകള്‍ കൂടി കമ്മീഷന്‍ ചെയ്തത്. ഫാസ്റ്റ് പട്രോളിങ് വെസല്‍ വിഭാഗത്തില്‍ പെടുന്നതാണ് ഐസിജിഎസ് അതുല്യയും ആര്യമാനും. അത്യാധുനിക സംവിധാനങ്ങളായ ഐബിഎസ്, ഇസിഡിഎസ് എന്നിവ സ്ഥാപിച്ചിട്ടുള്ള കപ്പലില്‍ ബോഫോഴ്സ് തോക്കും സ്ഥാപിച്ചിട്ടുണ്ട്. നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം, തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാണ് ഇരുകപ്പലുകളും.
തീരസേന പടിഞ്ഞാറന്‍ മേഖലയുടെ കീഴില്‍ ഐസിജിഎസ് ആര്യമാന്‍ കൊച്ചിയിലും ഐസിജിഎസ് അതുല്യ വിശാഖപട്ടണം കേന്ദ്രീകരിച്ച് കിഴക്കന്‍ മേഖലയുടെ കീഴിലും പ്രവര്‍ത്തിക്കും. കമാന്‍ണ്ടന്റ് നീരജ് സിങ് ഐസിജിഎസ് ആര്യമാന്റെയും കമാന്‍ണ്ടന്റ് ശിവപ്രസാദ് ഐസിജിഎസ് അതുല്യയുടേയും ആദ്യത്തെ കമാന്‍ണ്ടിങ് ഓഫീസറായി ചുമതലയേറ്റു.
Adjust Story Font
16