ബി.ജെ.പിയെ തോല്‍പിക്കാന്‍ രണ്ടു മുന്നണികളും ഗൂഢാലോചന നടത്തിയെന്ന് കുമ്മനം
ബി.ജെ.പിയെ തോല്‍പിക്കാന്‍ രണ്ടു മുന്നണികളും ഗൂഢാലോചന നടത്തിയെന്ന് കുമ്മനം
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ രണ്ടു മുന്നണികളും തമ്മില്‍ വോട്ടുധാരണ ഉണ്ടായിരുന്നതായി പി എസ് ശ്രീധരന്‍ പിള്ള
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടത് വലത് ഒത്തുകളി നടന്നതായി ബി ജെപി. ബി ജെ പിയെ തോല്‍പിക്കാന്‍ രണ്ടു മുന്നണികളും ഗൂഢാലോചന നടത്തിയെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ രണ്ടു മുന്നണികളും തമ്മില്‍ വോട്ടുധാരണ ഉണ്ടായിരുന്നതായി പി എസ് ശ്രീധരന്‍ പിള്ളയും ആരോപിച്ചു.
ബി ജെ പി യെ തോല്‍പ്പിക്കലായിരുന്ന ഇടതു വലത് മുന്നണികളുടെ പ്രധാനലക്ഷ്യമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി ശക്തമായ മണ്ഡലങ്ങളില്‍ ഒത്തുകളി നടന്നിട്ടുണ്ട്. താന്‍ മത്സരിച്ച വട്ടിയൂര്‍ക്കാവിലും ഇത് നടന്നു. തിരുവനന്തപുരം ജില്ലയില്‍ നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കോവളം മണ്ഡലങ്ങളില്‍ മുന്നണികള്‍ ഒത്തുകളിച്ചതായി ബി ജെ പി ജില്ലാ നേതൃത്വം ആരോപിച്ചു.
ബി ജെ പി ഏറെ പ്രതീക്ഷയര്‍പ്പിച്ച ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ളയും സമാന ആരോപണം ഉന്നയിച്ചു.
Adjust Story Font
16