തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്ക്ക് തുടക്കം കുറിച്ച് വി എസ്
തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്ക്ക് തുടക്കം കുറിച്ച് വി എസ്
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ കടിഞ്ഞാണേറ്റെടുത്ത് പ്രതിപക്ഷനേതാവ് വി എസ്.അച്ചുതാനന്ദൻ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ കടിഞ്ഞാണേറ്റെടുത്ത് പ്രതിപക്ഷനേതാവ് വി എസ്.അച്ചുതാനന്ദൻ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ആലപ്പുഴയിലായിരുന്നു ആദ്യ പ്രചാരണ പരിപാടി. അണികളെ ആവേശത്തിലാഴ്ത്തി ഇടതു മുന്നണിയുടെ നയം വ്യക്തമാക്കിയാണ് വിഎസിന്റെ പ്രചാരണയാത്ര.
തെരഞ്ഞെടുപ്പ് അങ്കത്തട്ടിൽ നേരത്തേ തന്നെ ചുവടുറപ്പിച്ച എൽഡിഎഫിന്റെ ചുക്കാൻ തന്റെ പക്കലാണെന്ന പ്രഖ്യാപനമായിരുന്നു കൺവൻഷനുകളിലെ ആൾകൂട്ടവും ആരവവും.
സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഡോ.തോമസ് ഐസകിന്റെ പ്രചാരണയോഗമായിരുന്നു ആദ്യത്തേത്. തുടർന്ന് അരൂരിൽ എ എം.ആരിഫിന്റ തെരഞ്ഞെടുപ്പ് കൺവൻഷനിലും. ഇടതു പക്ഷം ലക്ഷ്യം വക്കുന്ന സീറ്റുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കിയും യുഡിഎഫ് ഭരണത്തെ കടന്നാക്രമിച്ചുമാണ് വിഎസ് അണികളെ കയ്യിലെടുക്കുന്നത്.
സ്വന്തം ജില്ലയിലാണ് പ്രചാരണത്തിന് തുടക്കം കുറിച്ചതെങ്കിലും അമ്പലപ്പുഴയിൽ ജി.സുധാകരന്റെ പ്രചാരണ യോഗത്തിൽ നിന്ന് വിഎസ് പിൻമാറിയിരുന്നു. പാർട്ടി ജില്ലാ നേതൃത്വം നേരിട്ട് ക്ഷണിച്ചിട്ടും വിഎസ് വിസമ്മതത്തിൽ തന്നെയാണ്. ഇതുകാരണം ജി.സുധാകരന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഏഴാം തീയതിയിലേക്ക് മാറ്റി. രാഷ്ട്രീയമായ നിലപാടുകളിലുറച്ചും സ്ഥിരം ശൈലി വിടാതെയും നടത്തുന്ന വിഎസ് ഇനി തുടർച്ചയായ പ്രചാരണ പരിപാടികളിലാവും. ഇതിനിടയിൽ മലമ്പുഴയിൽ സ്വന്തം പ്രചാരണ പരിപാടികൾക്കും സമയം മാറ്റി വച്ചാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.
Adjust Story Font
16