മലപ്പുറത്ത് പരസ്യപ്രചരണം അവസാനിച്ചത് കൊട്ടിക്കലാശമില്ലാതെ
![മലപ്പുറത്ത് പരസ്യപ്രചരണം അവസാനിച്ചത് കൊട്ടിക്കലാശമില്ലാതെ മലപ്പുറത്ത് പരസ്യപ്രചരണം അവസാനിച്ചത് കൊട്ടിക്കലാശമില്ലാതെ](https://www.mediaoneonline.com/h-upload/old_images/1078258-kottikalasham.webp)
മലപ്പുറത്ത് പരസ്യപ്രചരണം അവസാനിച്ചത് കൊട്ടിക്കലാശമില്ലാതെ
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നടന്ന കൊട്ടിക്കലാശത്തിലുണ്ടായ സംഘര്‍ഷം കണക്കിലെടുത്താണ് ഇത്തവണ കൊട്ടിക്കലാശം ഒഴിവാക്കിയത്.
മലപ്പുറം ജില്ലയില്‍ ഇത്തവണ കൊട്ടിക്കലാശമില്ലാതെയാണ് പരസ്യപ്രചരണം അവസാനിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലെ തീരുമാന പ്രകാരമാണ് കൊട്ടികലാശം ഒഴിവാക്കിയത്.
എല്ലാ തെരഞ്ഞെടുപ്പിലും മലപ്പുറം ജില്ലയില്‍ ആവേശകരമായ കൊട്ടിക്കലാശത്തോടെയാണ് പരസ്യപ്രചരണം അവസാനിക്കാറുളളത്. കൊട്ടിക്കലാശത്തിന് വ്യത്യസ്ഥമായ വേഷങ്ങളും പണകൊഴുപ്പും മലപ്പുറത്തിന്‍റെ പ്രത്യകതയാണ്. എന്നാല്‍ ജില്ലാ കലക്റ്റര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൊട്ടിക്കലാശം ഒഴിവാക്കണമെന്ന പൊതു ധാരണ ഉണ്ടായി. ഇതനുസരിച്ചാണ് ഇത്തവണ കൊട്ടിക്കലാശമില്ലാതെ പരസ്യ പ്രചരണം അവസാനിച്ചത്.
കൊട്ടിക്കലാശം ഇല്ലെങ്കിലും ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും ഇന്ന് രാവിലെ റോഡ് ഷോ സംഘടിപ്പിച്ചു. റോഡ് ഷോയിലൂടെ തങ്ങളുടെ ശക്തി വിളിച്ചറിയിക്കാന്‍ ഒരോ പാര്‍ട്ടികള്‍ക്കും കഴിഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നടന്ന കൊട്ടിക്കലാശത്തിലുണ്ടായ സംഘര്‍ഷം കണക്കിലെടുത്താണ് ഇത്തവണ കൊട്ടിക്കലാശം ഒഴിവാക്കിയത്. നഗര പ്രദേശങ്ങളില്‍ കനത്ത പൊലീസ് കാവലും ഒരുക്കിയിരുന്നു.
Adjust Story Font
16