മുഖ്യമന്ത്രിയുടെ മനസിലെന്താണെന്നറിയാതെ പ്രതികരണത്തിനില്ലെന്ന് പ്രഭാത് പട്നായിക്
ശക്തമായ ഇടത് പാരന്പര്യവും വികസന ചിന്താ പാരന്പര്യവുമുള്ള കേരളത്തിന് ഇടത് ബദല്‍ സാന്പത്തിക പാതയാണ് അനുകൂലമായിട്ടുള്ളത്
മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സിലെന്താണെന്നറിയാതെ സാന്പത്തിക ഉപദേഷ്ടാവ് നിയമനത്തെക്കുറിച്ച് പ്രതികരിയ്ക്കുന്നില്ലെന്ന് പ്രമുഖ ഇടത് സാന്പത്തിക വിദഗ്ധന്‍ പ്രഭാത് പട്നായിക്ക്. ഏതെങ്കിലും ഒരു വ്യക്തിയുടെ നിയമനത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ആഗ്രഹിയ്ക്കുന്നില്ല. ശക്തമായ ഇടത് പാരന്പര്യവും വികസന ചിന്താ പാരന്പര്യവുമുള്ള കേരളത്തിന് ഇടത് ബദല്‍ സാന്പത്തിക പാതയാണ് അനുകൂലമായിട്ടുള്ളത്. തോമസ് ഐസകും വി.കെ.രാമചന്ദ്രനും കേരളത്തെ ആ വഴിയിലൂടെ നയിക്കാന്‍ കഴിവുള്ളവരാണെന്നും പ്രഭാത് പട്നായിക് പറഞ്ഞു.
മുഖ്യമന്ത്രി പിണറായിവിജയന്റെ സാന്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ച സംഭവത്തില്‍ ഇടത് ബൌദ്ധിക കേന്ദ്രങ്ങള്‍ക്കുള്ള അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു കേരളത്തിന്റെ ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാദ്ധ്യക്ഷന്‍ കൂടിയായ പ്രഭാത് പട്നായിക്കിന്റെ വാക്കുകള്‍. കേരളം മുന്നോട്ടു വെച്ച വികസന പാത മുന്നാം ലോക രാജ്യങ്ങള്‍ക്കിടയില്‍ തന്നെ ശ്രദ്ധേയമാണ്. ഈ ഇടതുബദല്‍ പാതയ്ക്ക് എന്തെങ്കിലും മാറ്റം വരുമോ എന്നത് മാത്രമാണ് തന്റെ പരിഗണനാ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നിയമനം അതിനെ ഏതെങ്കിലും വിധത്തില്‍ ബാധിയ്ക്കുമോ എന്നകാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നില്ലെന്ന് പ്രഭാത് പട്നായിക്ക് പറഞ്ഞു.
തനിയ്ക്ക് നേരിട്ടറിയുകയോ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുകയോ ചെയ്യാത്ത ഒരു പ്രൊഫസറുടെ നിയമനത്തെക്കുറ്ച്ച് അഭിപ്രായം പറയാനില്ലെന്നും പ്രഭാത് പട്നായിക് പറഞ്ഞു. അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്തായിരിയ്ക്കണമെന്ന് തീരുമാനിയ്ക്കേണ്ടത് സര്‍ക്കാരാണ്. ജനപക്ഷത്തു നിന്ന് എന്നും തീരുമാനമെടുത്തിട്ടുള്ള ഇടതു സര്‍ക്കാര്‍ അതേവഴിയിലൂടെ മുന്നോട്ടു പോകുമെന്ന് പ്രഭാത് പട്നായിക് പ്രതീക്ഷ പ്രകടിപ്പിച്ചു. വീണ്ടും കേരളത്തിന്റെ സാന്പത്തിക സാമൂഹിക വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് തന്റെ മുന്‍ഗണനാ വിഷയങ്ങള്‍ ഇപ്പോള്‍ വേറെയാണെന്നായിരുന്നു മറുപടി.
ഒരുപാട് ജോലികള്‍ ചെയ്തുതീര്‍ക്കാനുള്ളതിനാല്‍ ഡല്‍ഹി വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രഭാത് പട്നായിക്ക് പറഞ്ഞു.
Adjust Story Font
16