Quantcast

കശ്മീര്‍ ഐക്യദാര്‍ഢ്യത്തിന് പിന്നാലെ വ്യാജപ്രചരണം: നിയമ നടപടിയെടുക്കുമെന്ന് ഡോക്യുമെന്ററി സംവിധായകന്‍

MediaOne Logo

Sithara

  • Published:

    31 July 2017 6:29 PM GMT

കശ്മീര്‍ ഐക്യദാര്‍ഢ്യത്തിന് പിന്നാലെ വ്യാജപ്രചരണം: നിയമ നടപടിയെടുക്കുമെന്ന് ഡോക്യുമെന്ററി സംവിധായകന്‍
X

കശ്മീര്‍ ഐക്യദാര്‍ഢ്യത്തിന് പിന്നാലെ വ്യാജപ്രചരണം: നിയമ നടപടിയെടുക്കുമെന്ന് ഡോക്യുമെന്ററി സംവിധായകന്‍

തനിക്കെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോക്യുമെന്ററി സംവിധായകന്‍ രൂപേഷ് കുമാര്‍

തനിക്കെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോക്യുമെന്ററി സംവിധായകന്‍ രൂപേഷ് കുമാര്‍. ജനാധിപത്യപരമായ എതിര്‍ശബ്ദങ്ങളെ ഭീഷണിയിലൂടെ തകര്‍ക്കാനാണ് ഇത്തരം ശ്രമങ്ങളെന്നും ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും രൂപേഷ് കുമാര്‍ പറഞ്ഞു.

രൂപേഷ്കുമാര്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും പഴയങ്ങാടി കേന്ദ്രീകരിച്ച് ആയുധപരിശീലനം നടത്തുന്നുവെന്നുമാണ് പ്രചാരണം.
കശ്മീരിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ രൂപേഷ് പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജപ്രചരണവുമായി ചിലര്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ വഴി ഇത് വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് രൂപേഷ് തന്നെ ഫേസ്ബുക്കില്‍ മറുപടിയെഴുതി.

ജനാധിപത്യപരമായ സംവാദങ്ങളോടുപോലും അസഹിഷ്ണുതയുള്ളവരാണ് ഇതിന് പിന്നിലെന്നും രൂപേഷ് പറഞ്ഞു. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും രൂപേഷ് പറഞ്ഞു. കണ്ണൂരിലെ പരിപാടിയില്‍ പങ്കെടുത്ത രൂപേഷ് ഉള്‍പ്പെടെ പതിനഞ്ചോളം യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു.

TAGS :

Next Story