വയനാട്ടില്‍ ബഹുനില കെട്ടിട നിര്‍മാണം ഹൈക്കോടതി തടഞ്ഞു
വയനാട്ടില്‍ ബഹുനില കെട്ടിട നിര്‍മാണം ഹൈക്കോടതി തടഞ്ഞു
വയനാട്ടില്‍ ബഹുനില കെട്ടിട നിര്‍മാണം തടഞ്ഞുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു.
വയനാട്ടില്‍ ബഹുനില കെട്ടിട നിര്‍മാണം തടഞ്ഞുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. 2015 ജൂണില്‍ ഇറക്കിയ ഉത്തരവ് അന്നത്തെ യുഡിഎഫ് സര്‍ക്കാറാണ് മരവിപ്പിച്ചത്. വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയ്ക്കാണ് കലക്ടറായിരുന്ന കേശവേന്ദ്രകുമാര്‍ ഉത്തരവിറക്കിയത്. ലക്കിടി പോലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയില്‍ രണ്ട് നിലയില്‍ കൂടുതല്‍ പാടില്ലെന്നും ഗ്രാമപഞ്ചായത്ത് പരിധികളില്‍ പരമാവധി മൂന്നു നില വരെയും നഗരസഭകളില്‍ അഞ്ചു നിലകള്‍ വരെയും മതിയെന്നായിരുന്നു ഉത്തരവ്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഈ ഉത്തരവ് മരവിപ്പിയ്ക്കുകയായിരുന്നു.
സര്‍ക്കാറിനോടും ജില്ലാ കലക്ടറോടും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തെ മുന്‍ നിര്‍ത്തി ഇറക്കിയ ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. തുടര്‍ന്നാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചത്.
Adjust Story Font
16