Quantcast

ലോറി സമരം അവശ്യവസ്തുക്കളുടെ ലഭ്യതയെ ബാധിക്കും

MediaOne Logo

Sithara

  • Published:

    2 Aug 2017 5:46 PM GMT

ലോറി സമരം അവശ്യവസ്തുക്കളുടെ ലഭ്യതയെ ബാധിക്കും
X

ലോറി സമരം അവശ്യവസ്തുക്കളുടെ ലഭ്യതയെ ബാധിക്കും

പച്ചക്കറി, പാല്‍, നിര്‍മാണ മേഖല എന്നിവയെ വരുംദിവസങ്ങളില്‍ സമരം ബാധിക്കും

ചരക്ക് ലോറി സമരം സംബന്ധിച്ച ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാന്‍ തീരുമാനം. വാളയാറില്‍ സമരക്കാര്‍ ചരക്ക് വാഹനങ്ങള്‍ തടഞ്ഞു. ചെക്പോസ്റ്റ് കടന്ന് കേരളത്തിലേക്ക് പ്രവേശിച്ച വാഹനങ്ങള്‍ പലതും സമരം മൂലം കേരളത്തിലേക്ക് കടക്കാതെ നിര്‍ത്തിയിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് നിന്ന് പുറത്തേക്കുള്ള വാഹനങ്ങളും തടയുന്നുണ്ട്. അവശ്യവസ്തുക്കളുടെ ലഭ്യതയെ സമരം ബാധിച്ചേക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

വാളയാര്‍ ചെക്പോസ്റ്റിലൂടെ പ്രതിദിനം ശരാശരി രണ്ടായിരത്തോളം വാഹനങ്ങളാണ് കേരളത്തിലേക്കെത്തുന്നത്. കഴിഞ്ഞ മാസം മുപ്പതാം തീയതി 1912 വാഹനങ്ങള്‍ കേരളത്തിലേക്കെത്തി. 672 വാഹനങ്ങള്‍ കേരളത്തില്‍ നിന്ന് പോവുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഇത് ശരാശരി 572ഉം 200ഉം വാഹനങ്ങളായി കുറഞ്ഞിട്ടുണ്ട്. ചെക് പോസ്റ്റ് കടന്ന വാഹനങ്ങള്‍ സമരം മൂലം നിര്‍ത്തിയിടുന്ന സാഹചര്യവുമുണ്ട്. ചെക്പോസ്റ്റ് കടന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ സമരക്കാര്‍ തടയുന്നതാണ് ഇതിന് കാരണം.

കേരളത്തില്‍ നിന്ന് വാളയാര്‍ വഴി പോകുന്ന വാഹനങ്ങളും ഇന്നലെ സമരക്കാര്‍ തടഞ്ഞു. വാളയാര്‍ ഉള്‍പ്പെടെയുള്ള ചെക്പോസ്റ്റുകള്‍ വഴി അമ്പത് ശതമാനം വാഹനങ്ങളുടെ കുറവാണ് നിലവിലുള്ളത്. പച്ചക്കറി, പാല്‍, നിര്‍മാണ മേഖല എന്നിവയെ വരുംദിവസങ്ങളില്‍ സമരം ബാധിക്കും. പച്ചക്കറി വില നിലവില്‍ 15 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. കഞ്ചിക്കോട് വ്യവസായ മേഖലയെ നിലവില്‍ തന്നെ സമരം ബാധിച്ചു. അസംസ്കൃത വസ്തുക്കള്‍ ലഭിക്കാതായതോടെ ചെറുതും വലുതുമായ നാനൂറോളം വ്യവസായശാലകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്.

TAGS :

Next Story