കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്ന് ലീഗ്
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്ന് ലീഗ്
കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് എ കെ ആന്‍റണി പറഞ്ഞത് ശരിയാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. കോണ്‍ഗ്രസിലെ ഐക്യം അനിവാര്യമാണ്. കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് എ കെ ആന്‍റണി പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന മുസ്ലിം ലീഗ് സംസ്ഥാന കൌണ്‍സില്‍ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഇ.ടി.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേര്‍ന്ന മുസ്ലീം ലീഗ് സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ യുഡിഎഫിലെ പ്രശ്നങ്ങള്‍ പ്രധാന ചര്‍ച്ചയായി. കേരളാ കോണ്‍ഗ്രസ് എം മുന്നണി വിട്ട സാഹചര്യം യോഗം ചര്‍ച്ച ചെയ്തു. മാണിയുമായി ഇനി ചര്‍ച്ച നടത്താനില്ലെന്നും നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മുന്നണിയെ ദുര്‍ബലമാക്കുന്നുവെന്നായിരുന്നു വിലയിരുത്തല്‍.
യുഡിഎഫ് നടപ്പാക്കിയ മദ്യനയം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരായ പ്രമേയവും യോഗം അംഗീകരിച്ചു. മദ്യത്തിന്‍റെ ലഭ്യത കൂട്ടാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഗാന്ധിജയന്തി ദിനത്തില്‍ ജനജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. തൂണേരിയില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
Adjust Story Font
16