Quantcast

ബാറ്ററി കന്പനിക്ക് നികുതിയിളവ്: കെ എം മാണിക്കെതിരായ കേസ് അവസാനിപ്പിച്ചു

MediaOne Logo

Khasida

  • Published:

    5 Aug 2017 8:28 AM GMT

ബാറ്ററി കന്പനിക്ക് നികുതിയിളവ്: കെ എം മാണിക്കെതിരായ കേസ് അവസാനിപ്പിച്ചു
X

ബാറ്ററി കന്പനിക്ക് നികുതിയിളവ്: കെ എം മാണിക്കെതിരായ കേസ് അവസാനിപ്പിച്ചു

നിയമസഭ അംഗീകാരം നല്കിയ ബജറ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമില്ലെന്ന് ഹൈക്കോടതി

ബജറ്റ് പ്രഖ്യാപനത്തില്‍ ബാറ്ററി കമ്പനികള്‍ക്ക് നികുതി ഇളവ് നല്കിയതിലൂടെ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന വിജിലന്‍സ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. നിയമസഭ അംഗീകാരം നല്കിയ ബജറ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അധികാര പരിധിയില്‍ പെടാത്ത കാര്യമാണ് വിജിലന്‍സ് അന്വേഷിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

2005 വരെ 12. 5 ശതമാനമായിരുന്ന സൂപ്പർ പിഗ്മെന്റ്സ് കമ്പനികള്‍ക്കുള്ള നികുതി 2013-14ലെ ബജറ്റില് മുന്‍കാല പ്രാബല്യത്തോടെ 5 ശതമാനമായി കുറച്ചു. ഇതിലൂടെ സംസ്ഥാന ഖജനാവിന് 1 കോടി 66 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയതായാണ് വിജിലന്‍സിന്റെ എഫ്ഐആറില്‍ പറയുന്നത്. കോട്ടയം കുറിച്ചിയിലെ സൂപ്പർ പിഗ്മെന്റ്സ് കമ്പനിക്ക് അനധികൃതമായി നേട്ടം ഉണ്ടാക്കുന്നതിനാണ് ബജറ്റ് ഇളവെന്നായിരുന്നു കേസ്. ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്നും അതിനാല് കേസ് അവസാനിപ്പിക്കണം എന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

TAGS :

Next Story