Quantcast

ജനങ്ങളുടെ ആശങ്കയകറ്റാന്‍ പ്രതിരോധ കുത്തിവെപ്പെടുത്ത് എം.എല്‍.എയും എസ്‍.പിയും

MediaOne Logo

Alwyn K Jose

  • Published:

    10 Aug 2017 7:56 AM GMT

ജനങ്ങളുടെ ആശങ്കയകറ്റാന്‍ പ്രതിരോധ കുത്തിവെപ്പെടുത്ത് എം.എല്‍.എയും എസ്‍.പിയും
X

ജനങ്ങളുടെ ആശങ്കയകറ്റാന്‍ പ്രതിരോധ കുത്തിവെപ്പെടുത്ത് എം.എല്‍.എയും എസ്‍.പിയും

പ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള പ്രചാരണങ്ങളെ തടയാന്‍ കോഴിക്കോട് വടകരയില്‍ പരസ്യമായ കുത്തിവെപ്പു പരിപാടി സംഘടിപ്പിച്ചു.

പ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള പ്രചാരണങ്ങളെ തടയാന്‍ കോഴിക്കോട് വടകരയില്‍ പരസ്യമായ കുത്തിവെപ്പു പരിപാടി സംഘടിപ്പിച്ചു. വടകര എം.എല്‍.എ സി.കെ നാണുവും റൂറല്‍ എസ്.പി എന്‍ വിജയകുമാറും പരിപാടിയില്‍ കുത്തിവെപ്പെടുത്തു.

വടകര ഐഎംഎയും ആഷ ഹോസ്പിറ്റലും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കേരളത്തില്‍ ഡിഫ്തീരിയ വ്യാപിക്കുന്ന സാഹചര്യത്തില്‍ കുത്തിവെപ്പ് അവബോധം നല്‍കുക എന്ന ലക്ഷ്യത്തിലായിരുന്നു പരിപാടി. കുത്തിവെപ്പിനെതിരെയുള്ള പ്രചാരണങ്ങളും ജില്ലയില്‍ ശക്തമാണ്. ഡോക്ടര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുത്തിവെടുപ്പെടുക്കാറില്ല എന്ന പ്രചാരണവും കുത്തിവെപ്പിനെ എതിര്‍ക്കുന്നവര്‍ നടത്താറുണ്ട്. ഈ പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനാണ് പരിപാടി നടത്തിയതെന്ന് സംഘാടകര്‍ പറഞ്ഞു.

പരസ്യമായി കുത്തിവെടുക്കാന്‍ മുന്നോട്ടു വന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സൌജന്യമായി കുത്തിവെപ്പു നല്‍കി. മുതിര്‍ന്നവര്‍ക്കും ഡിഫ്തീരിയ ബാധിക്കുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പെടുക്കാനുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്.

TAGS :

Next Story