Quantcast

എം കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ല

MediaOne Logo

Sithara

  • Published:

    10 Aug 2017 7:02 AM GMT

പദവി ഏറ്റെടുക്കാനില്ലെന്ന് ദാമോദരന്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു

എംകെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍.ബിജെപി സംസ്ഥാന പ്രസഡിണ്‍് കുമ്മനം രാജശേഖരന്‍ സമര്‍പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.ഇങ്ങനെയൊരു പദവി വേണമോ എന്ന കാര്യത്തില്‍ മറ്റന്നാള്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും

മുഖ്യമന്ത്രിയുടെ നിയമോദദേശകനായി അഡ്വ എം കെ ദാമോരനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ സമര്‍പിച്ച ഹരജിയിലാണ് പദവി ഏറ്റെടുക്കുന്നില്ലെന്ന കാര്യം സര‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. നിയമനഉത്തരവ് പുറപ്പെടുവിച്ച് ഒരുമാസത്തിന് ശേഷവും അഡ്വ എം കെ ദാമോദരന്‍ പദവി ഏറ്റെടുത്തിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.അഡ്വക്കേറ്റ് ജനറലുണ്ടായിരിക്കെ മുഖ്യമന്ത്രിക്ക് പ്രത്യേക ഉപദേഷാടാവിന്‍റെ ആവശ്യമില്ലന്നൊയിരുന്നു ഹരജിക്കാരന്‍റെ വാദം.ഇതിന് മറുപടിയായി നിയമഉപദേഷ്ടാവിനെ വക്കുന്നതില്‍ അപാകയെന്താണെന്ന് കോടതി ചോദിച്ചു.അതിനുള്ള സ്വാതന്ത്ര്യം സര്‍ക്കാരിനുണ്ടന്നും ഹൈക്കോടതി വ്യക്തമാക്കി.ഇങ്ങനൊരു പദവി വേണെമാ എന്ന കാര്യത്തില്‍ മറ്റന്നാള്‍ കോടതി വിശദമായ വാദം കേള്‍ക്കും.

TAGS :

Next Story