മൂന്നാറില്‍ വിദ്യാര്‍ഥികളെ ചുമടെടുപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
മൂന്നാറില്‍ വിദ്യാര്‍ഥികളെ ചുമടെടുപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ കലക്ടര്‍ മൂന്നാര്‍ പഞ്ചായത്ത് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടതായും സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അറിയിച്ചു.
മൂന്നാറില്‍ വിദ്യാര്‍ഥികളെ കൊണ്ട് ചുമടെടുപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ കലക്ടര്‍ മൂന്നാര്‍ പഞ്ചായത്ത് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടതായും സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അറിയിച്ചു. മീഡിയവണ്‍ പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
പഠനം കഠിനമാകുന്ന ഒരു പറ്റം കുഞ്ഞു വിദ്യാര്‍ത്ഥികളെ കാണാം മൂന്നാറിലെത്തിയാല്‍. തമിഴ്, ഗവണ്‍മെന്റ് പ്രൈമറി സകൂളിലെ കുട്ടികള്‍ക്ക് പഠിച്ചാല്‍ മാത്രം പോര. സ്കൂളില്‍ ഉച്ചഭക്ഷണത്തിനുള്ള അരിയും വിറകുമെല്ലാം ചുമക്കുന്നത് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളാണ്.
മൂന്നാറിലെ ആംഗ്ലോ തമിഴ് പ്രൈമറി സ്കൂളിലെത്തിയപ്പോള്‍ തികച്ചും അവിചാരിതമായാണ് ഈ ചുമട്ടുകാരെ കണ്ടത്.കാല്‍മടമ്പിന്റെ ചുവപ്പുമാറാത്ത ചുമട്ടുകാര്‍. കൂലിയില്ല പകരം ഉച്ചക്കഞ്ഞി കിട്ടും.പഠനം ഇത്രയും ഭാരമാണെന്ന് കൂടി ഈ സ്കൂളിലെത്തിയപ്പോള്‍ മനസ്സിലായി.യാതനകള്‍ പലതും സഹിച്ച് പഠിക്കാനെത്തുന്ന തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് സ്കൂളിലെത്തിയാലും യാതനകള്‍ മാത്രം. ഉച്ചക്കഞ്ഞിക്കുള്ള അരിയും വിറകുമെല്ലാം ചുമന്ന്ഊട്ടുപുരയിലെത്തിക്കേണ്ടത് ഈ കുഞ്ഞുങ്ങളുടെ ബാധ്യതയാണ് പലരും തോളിലേറ്റിയിരിക്കുന്നത് അവരേക്കാള്‍ വലിപ്പമുള്ള വിറക് തടികള്‍.
ഇതിലെന്താണിത്ര അത്ഭുതപ്പെടാന്‍ ,സ്ഥിരമായി നടക്കുന്നതല്ലേയെന്ന നിസാര ചോദ്യവും ഞങ്ങള്‍ സ്കൂള്‍ പരിസരത്ത് നിന്നും കേട്ടു. രക്ഷിതാക്കളില്‍ ചിലര്‍ക്കെങ്കിലും മക്കളുടെ അവസ്ഥയില്‍ വിഷമവും പരാതിയുമുണ്ട്. പക്ഷെ കുട്ടികളെയോര്‍ത്ത് മിണ്ടാതിരിക്കുന്നുവെന്ന് മാത്രം.
Adjust Story Font
16