സംസ്ഥാനത്തെ ട്രഷറികളില്‍ നോട്ട് പ്രതിസന്ധി തുടരുന്നു
സംസ്ഥാനത്തെ ട്രഷറികളില്‍ നോട്ട് പ്രതിസന്ധി തുടരുന്നു
ശമ്പള-പെന്‍ഷന്‍ വിതരണത്തിനായി ഇന്ന് വേണ്ടത് ഇരുനൂറ് കോടി രൂപ.
സംസ്ഥാനത്തെ ട്രഷറികളില്‍ നോട്ട് പ്രതിസന്ധി തുടരുന്നു. ശന്പളവും പെന്‍ഷനും വിതരണം ചെയ്യാനായി 200 കോടി രൂപയാണ് ട്രഷറികളില്‍ ഇന്ന് ആവശ്യമുളളത്. കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യപ്പെട്ടതിന്റെ പകുതി തുകയാണ് റിസര്‍വ് ബാങ്ക് നല്‍കിയത്.ശനിയാഴ്ചയായതിനാല്‍ തിരക്ക് മുന്‍ ദിവസങ്ങളേക്കാള്‍ കുറവായിരുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, വിവിധ വിഭാഗങ്ങളുടെ പെന്‍ഷന്‍ വിതരണം എന്നിവയാണ് കറന്‍സി പരിഷ്കരണത്തിലൂടെ ഉണ്ടായ നോട്ട് പ്രതിസന്ധി കാരണം അവതാളത്തിലായിരിക്കുന്നത്.
ഇന്നലെ 140.57 കോടി രൂപ ആവശ്യപ്പെട്ട സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയത് 99.83 കോടിയാണ്. ട്രഷറികളില്‍ മിച്ചമായി 15 കോടി രൂപയില്‍ താഴെ മാത്രമാണ് പണമുള്ളത്. രണ്ട് ട്രഷറികള്‍ക്ക് പണം കിട്ടിയില്ല. സംസ്ഥാനത്തെ 22 ട്രഷറികളില്‍ 10 ലക്ഷത്തില്‍ താഴെയാണ് പണം നല്‍കിയത്. ഒരു ട്രഷറിയില്‍ മാത്രമാണ് പത്ത് ലക്ഷം രൂപ ലഭിച്ചത്. 339000 പേരില്‍ 37702 പേര്‍ മാത്രമാണ് ഇതുവരെ പെന്‍ഷന്‍ കൈപറ്റിയത്. 5400 പേര്‍ ശമ്പളം പിന്‍വലിച്ചു. 50മുതല്‍ 80ലക്ഷം വരെയാണ് ട്രഷറികള്‍ ആവശ്യപ്പെട്ടിരുന്നത്.
സംസ്ഥാനത്ത് ഇന്നലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പിന്‍വലിച്ചതും ചേര്‍ത്ത് മൊത്തം 115 കോടിയുടെ ധനവിതരണമാണ് നടന്നത്. നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ ഇന്നും ട്രഷറികളില്‍ എത്തുന്നവര്‍ പണം ലഭിക്കാതെ മടങ്ങിപ്പോകേണ്ട സാഹചര്യം തന്നെയാണുണ്ടാവുക.
Adjust Story Font
16