എസ്ബിടി, എസ്ബിഐ എടിഎമ്മുകള്‍ മണിക്കൂറുകളോളം പ്രവര്‍ത്തിക്കില്ല
എസ്ബിടി, എസ്ബിഐ എടിഎമ്മുകള്‍ മണിക്കൂറുകളോളം പ്രവര്‍ത്തിക്കില്ല
ഇന്ന് രാത്രി മുതല്‍ നാളെ രാവിലെ വരെയുള്ള പന്ത്രണ്ടേകാല്‍ മണിക്കൂറാണ് പഴയ എസ്ബിടി അക്കൗണ്ട് ഉള്ളവര്‍ക്ക് എടിഎം വഴിയുള്ള ഇടപാട് നടത്തുന്നതിന് നിയന്ത്രണം. രാത്രി 11.15 മുതല്‍ നാളെ പുലര്‍ച്ചെ 6 മണിവരെ എസ്ബിഐ ഇടപാടുകാരുടെ എടിഎമ്മും പ്രവര്‍ത്തിക്കില്ല
എസ്ബിടി ഇടപാടുകാരായിരുന്നവരുടെ എടിഎമ്മുകള്‍ ഇന്ന് രാത്രി പതിനൊന്നേകാല്‍ മുതല്‍ നാളെ രാവിലെ പതിനൊന്നര വരെ പ്രവര്‍ത്തിക്കില്ല. രാത്രി പതിനൊന്നേകാല്‍ മുതല്‍ നാളെ രാവിലെ ആറ് മണി വരെ എസ്.ബി.ഐ എടിഎമ്മുകളും നിശ്ചലമാകും. നിയന്ത്രണമുള്ള സമയങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലും എസ്.ബി.ഐ എസ്ബിടി കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല.
ഇന്ന് രാത്രി മുതല്‍ നാളെ രാവിലെ വരെയുള്ള പന്ത്രണ്ടേകാല്‍ മണിക്കൂറാണ് പഴയ എസ്ബിടി അക്കൗണ്ട് ഉള്ളവര്‍ക്ക് എടിഎം വഴിയുള്ള ഇടപാട് നടത്തുന്നതിന് നിയന്ത്രണം. രാത്രി 11.15 മുതല്‍ നാളെ പുലര്‍ച്ചെ 6 മണിവരെ എസ്ബിഐ ഇടപാടുകാരുടെ എടിഎമ്മും പ്രവര്‍ത്തിക്കില്ല. ഈ സമയങ്ങളില്‍ ഇന്റര്‍നെറ്റ്‌മൊബൈല്‍ ബാങ്കിങ്ങും, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകളും നിശ്ചലമാകും. നിയന്ത്രണമുള്ള സമയത്ത് മറ്റ് ബാങ്കുകളുടെ എടിഎം മെഷ്യനുകളില്‍ എസ്ബിഐ/എസ്ബിടി കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുകയുമില്ല.
ബാങ്ക് ലയനത്തിന്റെ ഭാഗമായി എസ്ബിടി ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങള്‍ എസ്ബിഐയുടെ കമ്പ്യൂട്ടറിലേക്ക് മാറ്റുന്നതിനാലാണ് നിയന്ത്രണം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടേയും, കോര്‍പ്പറേറ്റ് ഇടപാടുകാരുടേയും അക്കൗണ്ടുകള്‍ക്ക് രാത്രി എട്ടുമണിമുതല്‍ തന്നെ തടസ്സപ്പെടും. ഡാറ്റാ കൈമാറ്റം നടക്കുന്നതിനാല്‍ മെയ് 27 എസ്ബിഐ ഇടപാടുകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Adjust Story Font
16