ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും: മന്ത്രിമാര്‍ മീഡിയവണ്‍ 'സെപ്ഷ്യല്‍ എഡിഷനി'ല്‍
ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും: മന്ത്രിമാര്‍ മീഡിയവണ്‍ 'സെപ്ഷ്യല്‍ എഡിഷനി'ല്‍
ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം മന്ത്രിമാര്‍ എത്തിയത് മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലായിരുന്നു
ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം പിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ എത്തിയത് മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലായിരുന്നു. ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന സ്പെഷ്യല്‍ എഡിഷനില്‍ മന്ത്രിമാര്‍ പറഞ്ഞു.
വരുന്ന അഞ്ച് വര്‍ഷം എങ്ങനെ മുന്നോട്ട് പോകണമെന്നത് സംബന്ധിച്ച തങ്ങളുടെ നിലപാടുകളായിരുന്നു മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ മന്ത്രിമാര്‍ വ്യക്തമാക്കിയത്. ജനത്തിനുമേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കാതെ സര്‍ക്കാര്‍ പണം കണ്ടെത്തുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. അഴിമതിയോട് ഇഞ്ചോടിഞ്ച് പോരാടുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി.
ജൈവകൃഷിയിലൂന്നി പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുണ്ടാവുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ദാര്‍ശനിക തലത്തില്‍ നിന്ന് കൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ ഇടപെടുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, തുറമുഖ വുകപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഫിഷറിസ് മന്ത്രി മേഴ്സികുട്ടിയമ്മ, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ തുടങ്ങിവരായിരുന്നു മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ പങ്കെടുത്ത് മറ്റു മന്ത്രിമാര്‍.
Adjust Story Font
16