പുതിയ സ്വാശ്രയ നിയമം: സര്‍ക്കാര്‍ നീക്കത്തിനെതിരെ കെസിബിസി വിദ്യാഭ്യാസ സമിതിയും എം ഇ എസും
സര്‍ക്കാര്‍ നീക്കം സംശയാസ്പദമെന്ന് ഫാദര്‍ മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. പുതിയ നിയമത്തേക്കാള്‍ നിലവിലുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടതെന്നായിരുന്നു എംഇസിന്‍റെ നിലപാട്
പുതിയ സ്വാശ്രയ നിയമം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെസിബിസി വിദ്യാഭ്യാസ സമിതിയും എം ഇ എസും രംഗത്ത്. സര്‍ക്കാര്‍ നീക്കം സംശയാസ്പദമെന്ന് ഫാദര്‍ മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. പുതിയ നിയമത്തേക്കാള്‍ നിലവിലുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടതെന്നായിരുന്നു എംഇസിന്‍റെ നിലപാട്.മീഡിയവണിന്‍റെ സീറോ അവറിലായിരുന്നു ഇവരുടെ പ്രതികരണം.
പുതിയ സ്വാശ്രയനിയമത്തിനുള്ള സര്‍ക്കാര്‍ നീക്കം നിലവിലെ വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണെന്ന് മാനേജ്മെന്റ് അസോസിയേഷന്‍ സെക്രട്ടറി ഫാദര്‍ മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. നിലവിലെ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നായിരുന്നു എംഇഎസ് പ്രസിഡന്റ് ഡോക്ടര്‍ ഫസല്‍ ഗഫൂറിന്റെ അഭിപ്രായം.പുതിയ സ്വാശ്രയ നിയമവും കോടതികളില്‍ ചോദ്യം ചെയ്യപ്പെടാം. അത്കൊണ്ടുതന്നെ നിയമനിര്‍മാണം പഴുതടച്ചാവണമെന്നും അദ്ദേഹം പറഞ്ഞു.,
സ്വാശ്രയസ്ഥാപനങ്ങളെ മൂക്കുകയറിടാനുള്ള നിയമനിര്‍മാണം തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ വ്യക്തമാക്കി.,
Adjust Story Font
16