Quantcast

അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല

MediaOne Logo

Alwyn

  • Published:

    23 Aug 2017 6:56 AM GMT

അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല
X

അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല

മദ്യനയം സംബന്ധിച്ച് തനിക്ക് ഭിന്നാഭിപ്രായമില്ല. യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും ധീരമായ തീരുമാനമായിരുന്നു മദ്യനയം.

മദ്യ നയത്തില്‍ നിലപാട് തിരുത്തി രമേശ് ചെന്നിത്തല. വസ്തുതകള്‍ ചൂണ്ടിക്കാട്ടിയത് എതിര്‍പ്പായി വ്യാഖ്യാനിച്ചത് നിര്‍ഭാഗ്യകരമാണെന്നും ഭിന്നാഭിപ്രായം രേഖപ്പെടുത്തി എന്ന് വ്യാഖ്യാനങ്ങളില്‍ കഴമ്പില്ലെന്നും വാര്‍ത്ത കുറിപ്പില്‍ ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കുമെന്നും ചെന്നിത്തല അറിയിച്ചു. അതേസമയം സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിഎം സുധീരന്‍ ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും

യുഡിഎഫിന്‍റെ മദ്യനയം ഗുണം ചെയ്തില്ലെന്ന് കലാകൌമുദിക്ക് നല്കിയ അഭിമുഖം കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും തര്‍ക്കങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് നിലപാട് തിരുത്തി രമേശ് ചെന്നിത്തല വാര്‍ത്ത കുറിപ്പ് ഇറക്കിയത്. മദ്യം നയം തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടുകയാണ് താന്‍ ചെയ്തത് എന്നാല്‍ ഇത് എതിര്‍പ്പായി വ്യാഖ്യാനിച്ചത് നിര്‍ഭാഗ്യകരമാണ്. താന്‍ പറഞ്ഞത് മദ്യനയത്തിലെ ഭിന്നാഭിപ്രായമായി വ്യാഖ്യാനിക്കുന്നതില്‍ കഴന്പില്ല. യുഡിഎഫ് കൊണ്ടുവന്ന മദ്യനയം കേരളചരിത്രത്തില്‍ ഒരു സര്‍ക്കാരും സ്വീകരിക്കാത്ത ധീരമായ നിലപാടാണ്. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും
ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് പൂട്ടിയ ബാറുകള്‍ ഏതെങ്കിലും രീതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുറക്കാന്‍ ശ്രമിച്ചാല്‍ അതിനെശക്തമായി എതിര്‍ക്കുമെന്നും മദ്യനയം യുഡിഎഫിന് അനുകൂലമായി തിരഞ്ഞെടുപ്പില്‍ വര്‍ത്തിച്ചിട്ടില്ലെന്ന് നിലപാട് തനിക്കോ പ്രതിപക്ഷത്തിനോ ഇല്ലെന്നും മേശ് ചെന്നിത്തല വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അതേസമയം പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കായി കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

TAGS :

Next Story