Quantcast

തഫ്ഹീമുല്‍ ഖുര്‍ ആന്റെ കമ്പ്യൂട്ടര്‍ പതിപ്പ് പ്രകാശനം ചെയ്തു

MediaOne Logo

admin

  • Published:

    26 Aug 2017 2:11 PM GMT

തഫ്ഹീമുല്‍ ഖുര്‍ ആന്റെ കമ്പ്യൂട്ടര്‍ പതിപ്പ് പ്രകാശനം ചെയ്തു
X

തഫ്ഹീമുല്‍ ഖുര്‍ ആന്റെ കമ്പ്യൂട്ടര്‍ പതിപ്പ് പ്രകാശനം ചെയ്തു

ഡി ഫോര്‍ മീഡിയയാണ് പുതിയ കമ്പ്യൂട്ടര്‍ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്

തഫ്ഹീമുല്‍ ഖുര്‍ ആന്റെ കമ്പ്യൂട്ടര്‍ പതിപ്പ് കോഴിക്കോട് പ്രകാശനം ചെയ്തു.ഡി ഫോര്‍ മീഡിയയാണ് പുതിയ കമ്പ്യൂട്ടര്‍ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. സയ്യിദ് അബുല്‍ അഅ് ല മൌദൂദിയുടെ പ്രശസ്ത ഖുര്‍ ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിന്റെ സമ്പൂര്‍ണ ഓഡിയോ ഉള്‍പ്പെടുത്തിയതാണ് കമ്പ്യൂട്ടര്‍ പതിപ്പ്.

വിശുദ്ധ ഖുര്‍ ആന്റെ വ്യാപക പ്രചാരണം ലക്ഷ്യമിട്ടാണ് അതി ബൃഹത്തായ പദ്ധതിക്ക് ഡി ഫോര്‍ മീഡിയ തുടക്കമിട്ടത്.തഫ്ഹീമുല്‍ ഖുര്‍ ആന്റെ കമ്പ്യൂട്ടര്‍ പതിപ്പ് അതി ലളിതമായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. കോഴിക്കോട് നടന്ന ചടങ്ങില്‍ പ്രൊഫസര്‍ ജമാ അത്തെ ഇസ്ലാമി അഖിലേന്ത്യാ മുന്‍ ഉപാധ്യക്ഷന്‍ കെ എ സിദ്ധീഖ് ഹസ്സന്‍ കമ്പ്യൂട്ടര്‍ പതിപ്പ് പ്രകാശനം ചെയ്തു.

ആറ് വോള്യങ്ങളിലായി മൂവായിരത്തി മുന്നൂറിലധികം പേജുകളുള്ള തഫ്ഹീമുല്‍ ഖുര്‍ ആന്‍ പൂര്‍ണമായും കേട്ട് മനസിലാക്കാനുള്ള സൌകര്യമാണ് ഇതിന്റെ പ്രത്യകത. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കടക്കം ഇത് പ്രയോജനകരമാകും.ശൈഖ് മുഹമ്മദ് കാരക്കുന്ന്, വി.കെ അബ്ദു,ഡോക്ടര്‍ ഇ കെ അഹമ്മദ് കുട്ടി,സി.ദാവൂദ് തുടങ്ങിയവര്‍ സംസാരിച്ചു.

TAGS :

Next Story