റോ സംഘം കാസര്‍കോട്; കാണാതായവരുടെ ബന്ധുക്കളുടെ മൊഴിയെടുത്തു
റോ സംഘം കാസര്‍കോട്; കാണാതായവരുടെ ബന്ധുക്കളുടെ മൊഴിയെടുത്തു
കാസര്‍കോട് നിന്ന് രണ്ടു കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേരെ കാണാതായതിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ റോയുടെ സംഘം കാസര്‍കോട് എത്തി.
കാസര്‍കോട് നിന്ന് രണ്ടു കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേരെ കാണാതായതിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ റോയുടെ സംഘം കാസര്‍കോട് എത്തി. കാണാതായവരുടെ ബന്ധുക്കളില്‍ നിന്നും സംഘം മൊഴി എടുത്തു.
കാസര്‍കോട് പടന്ന, തൃക്കരിപ്പൂര്‍ മേഖലകളില്‍ നിന്നും 5 സ്തീകളും 2 കുട്ടികളും ഉള്‍പ്പടെ 15 പേരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തങ്ങള്‍ ദാറുസലാമിലെത്തിയതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് സന്ദേശമെന്നാണ് സൂചന. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് സ്ത്രീകളും കുട്ടികളും അടക്കം പതിനഞ്ച് പേര്‍ വിദേശത്തേക്ക് പോയത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെന്ന പേരിലാണ് ഇവര്‍ നാട് വിട്ടത്. കാസര്‍കോട് പടന്നയിലെ ഡോ. ഇജാസ്, ഭാര്യ, കുട്ടികള്‍, തൃക്കരിപ്പൂര്‍ സ്വദേശികളായ മര്‍ശാദ്, ഫിറോസ്, ഉടമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദ് എന്നിവരും പാലക്കാട് ജില്ലയിലെ രണ്ട് ദമ്പതികളെയും കാണാതായിട്ടുണ്ട്. നാട് വിട്ടവര്‍ ഇസ്‍ലാമിക ഭരണമുള്ള രാജ്യത്ത് എത്തിയതായി സന്ദേശം ലഭിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. ടെലിഗ്രാം എന്ന ആപ്ലിക്കേഷന്‍ വഴിയാണ് കുടുംബത്തിന് സന്ദേശം ലഭിച്ചത്.
Adjust Story Font
16