Quantcast

സി രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്കാരം

MediaOne Logo

Damodaran

  • Published:

    28 Aug 2017 8:25 PM GMT

മലയാള ഭാഷയക്കും സാഹിത്യത്തിനും ഇതുവരെ നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് സി രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്കാരം. കേരള സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ പുരസ്കാരം ലഭിച്ചതില്‍

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണനാണ് പുരസ്കാരം. ഉച്ചക്ക് സാംസ്കാരിക മന്ത്രി എ കെ ബാലന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മലയാള ഭാഷയക്കും സാഹിത്യത്തിനും ഇതുവരെ നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് സി രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്കാരം. കേരള സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു സി രാധാകൃഷ്ണന്റെ പ്രതികരണം

എഴുത്തുകാരന്‍, നോവലിസ്റ്റ്, സിനിമ, സംവിധായകന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ കൈമുദ്ര ചാര്‍ത്തിയ വ്യക്തിയാണ് സി രാധാകൃഷ്ണന്‍. സാധാരണക്കാരുടെ വൈവിധ്യവും വൈചിത്രവും നിറഞ്ഞ ജീവിതമാണ് ഇദ്ദേഹത്തിന്‍റെ കൃതികളില്‍ കാണുന്നത്. എഴുത്തച്ഛന്‍റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന കൃതിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നസ്കലിസത്തെ ആസ്പദമാക്കി രചിച്ച മുന്പേ പറക്കുന്ന പക്ഷികള്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു ഒന്നര ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം .

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സുഗതകുമാരി, കെ എന്‍ പണിക്കര്‍, പ്രഭാവര്‍മ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് എന്നിവരാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്

TAGS :

Next Story