കോടതികളിലെ മാധ്യമവിലക്കിനെതിരേ പിണറായി
കോടതികളിലെ മാധ്യമവിലക്കിനെതിരേ പിണറായി
സ്വദേശാഭിമാനി കേസരി പുരസ്കാരം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
കോടതികളിലെ മാധ്യമവിലക്കിനെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾക്കു പലയിടത്തും പ്രവേശനം നിഷേധിക്കപ്പെട്ടു. ഇവിടങ്ങളിൽ പലർക്കും പലതും മറയ്ക്കാനുണ്ടായിരുന്നു. മാധ്യമങ്ങൾക്കുമേൽ കെട്ടിയുയർത്തുന്ന മറകൾ സ്ഥായിയല്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. ഏതു ഭീഷണി എവിടെനിന്നുണ്ടായാലും മാധ്യമസ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ എല്ലാക്കാലത്തും ജനങ്ങളുണ്ടാകും- പിണറായി പറഞ്ഞു. മുമ്പുണ്ടായിരുന്ന കാലത്തെ അപേക്ഷിച്ച് മാധ്യമ മൂല്യങ്ങളിൽ വളർച്ചയുണ്ടായോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വദേശാഭിമാനി കേസരി പുരസ്കാരം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Next Story
Adjust Story Font
16