തെരഞ്ഞെടുപ്പിലെ മുസ്‍ലീം ലീഗ് തോല്‍വി: പാര്‍ട്ടി സമിതി തെളിവെടുപ്പ് തുടങ്ങി
തെരഞ്ഞെടുപ്പിലെ മുസ്‍ലീം ലീഗ് തോല്‍വി: പാര്‍ട്ടി സമിതി തെളിവെടുപ്പ് തുടങ്ങി
കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളില്‍ മുസ്ലിം ലീഗിനുണ്ടായ പരാജയത്തെക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ട്ടി സമിതി തെളിവെടുപ്പ് തുടങ്ങി.
കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളില്‍ മുസ്ലിം ലീഗിനുണ്ടായ പരാജയത്തെക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ട്ടി സമിതി തെളിവെടുപ്പ് തുടങ്ങി. കെഎന്‍എ ഖാദര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പരാജയ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. ഇരുപത് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന് കെഎന്‍എ ഖാദര്‍ മീഡിയാവണിനോട് പറഞ്ഞു.
പാര്‍ട്ടിയുടെ കോട്ടയായ കൊടുവള്ളിയിലുണ്ടായ പരാജയം രാഷ്ട്രീയമായ കാരണങ്ങളാല്‍ അല്ലെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തല്‍. തിരുവമ്പാടിയിലെ പരാജയത്തിനും സംഘടനാ വീഴ്ചകള്‍ കാരണമായെന്ന് പാര്‍ട്ടി കരുതുന്നു. ഈ സാഹചര്യത്തിലാണ് കെഎന്‍എ ഖാദര്‍, എം റഹ്മത്തുല്ല, യു എ ലത്തീഫ് എന്നിവരടങ്ങുന്ന കമ്മിറ്റിയെ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സമിതി നിയോഗിച്ചത്.
കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി ഭാരവാഹികളില്‍ നിന്ന് സംഘം തെളിവെടുപ്പ് നടത്തി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ വീഴ്ചയാണ് തിരുവമ്പാടിയിലും കൊടുവള്ളിയിലും പരാജയത്തിന് കാരണമായതെന്ന വിലയിരുത്തലാണ് പ്രാദേശിക നേതാക്കള്‍ക്കുള്ളത്.
കൊടുവള്ളിയില്‍ പാര്‍ട്ടി വോട്ടുകളിലുണ്ടായ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ചില പ്രാദേശിക നേതാക്കള്‍ക്കെതിരെയും ആക്ഷേപങ്ങളുണ്ട്.
തോല്‍വി സംബന്ധിച്ച് പഠിക്കുന്ന മൂന്ന് കമ്മിറ്റികളുടെ റിപ്പോര്‍ട്ട് അടുത്ത മാസം ചേരുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രവര്‍ത്തക ക്യാംപില്‍ ചര്‍ച്ചക്ക് വരും.
Adjust Story Font
16